Saturday, 2 September 2017

One minute video

https://youtu.be/BnReSr200EM

Friday, 1 September 2017

പ്രയാണം

courtesy : google
വാല്മീകങ്ങൾ പ്രയാണമാരംഭിച്ചിരിക്കുന്നു
ചവിട്ടി മെതിച്ച പാദങ്ങളിലാണ് തുടക്കം
പ്രകമ്പനം കൊള്ളിച്ച പാതകളിൽ നിന്നാരെങ്കിലും ചിരിക്കുണ്ടാകും
അരക്കെട്ടടുക്കുമ്പോൾ വേഗത കുറവാണവയ്ക്കു..
വിശപ്പില്ലേ..?

തിരക്ക്

courtesy : google
വിനായകചതുർത്തീടെ ഘോഷയാത്ര  പ്രമാണിച്ച ഇന്ന്  ടൗണില്  ഭയങ്കര  ബ്ലോക്കർന്നു . ബ്ലോക്കുന്നു പറഞ്ഞ ഒടുക്കത്തെ ബ്ലോക്ക്  . പാലസ് റോഡിലെ  മ്മടെ  കല്യാണിനു  മുന്നില്  ഓരോ  ഓട്ടോക്കാരന്റെയും  ദയക്കായി  ഞാൻ  നോക്കി നോക്കി  നിന്നു . എവടെ ?? ഒരാൾക്കും നോ  കാരുണ്യം .

മധുരം തേടി

courtesy : google
മുലഞെട്ടിൻ മാധുര്യം തേടിയെൻ ആദ്യ യാത്ര,
ആട്ടിയുറക്കും തൊട്ടിലിൽ നിന്നും ചുമരിലേക്കും
പിന്നെയഛന്റെ രോമാവൃത നെഞ്ചിൻ ചൂടു തേടി
പിച്ചവെച്ചമുറ്റവും നിണമണമാർന്ന മൺതരികളും
വിദ്യ വിളങ്ങും ആലയത്തിലേക്കുളള ആദ്യ യാത്ര

അവർണ്ണനും വിവേകാനന്തനും

picture courtesy : google
ഒരു ഉയര്‍ന്ന ഹിന്ദു നടക്കുന്ന വഴിയില്‍ കൂടെ ഒരു താഴ്ന്ന ജാതിക്കാരനായ ഹിന്ദുവിന് നടന്നുകൂടാ. സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ വരുമ്പോള്‍ ഇന്നത്തെ കേരളമല്ലായിരുന്നു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്ന പ്രദേശങ്ങളായിരുന്നു.

കറുത്ത മനുഷ്യർ


picture courtesy : google
കാലങ്ങളായി ചെയ്തു പോന്ന തൊഴിലും സാമ്പത്തികവും വിദ്യാഭ്യാസവും അളവുകോലായി മാറിയപ്പോൾ മനുഷ്യൻ ദളിതനായി. കുടിയേറി വന്നവരും ആ വിഭാഗത്തിൽ ചേർക്കപ്പെട്ടു.

അതിഥി


picture courtesy : google
ഒരു ചൂടു കട്ടന്‍ ചായയുമായി... അല്ലെങ്കില്‍ വേണ്ട ചിലപ്പോള്‍ നിസാര വല്‍ക്കരിക്കപെടും.... വാക്കുകള്‍ക്ക് ഒരു ഗാഭീര്യമില്ല.....
ആളുകള്‍ ചുമ്മാ  മറ്റുള്ളവരോട് സംസാരിക്കുന്ന പോലെ എഴുതിയാല്‍ ആരെങ്കിലും വായിക്കുമോ...

ശലഭങ്ങളുടെ കൂടെ


picture courtesy : google
ശലഭങ്ങളുടെ സ്വപ്നങ്ങളിലേക്ക് ഒരു യാത്ര പോകണം
നിലാവിന്റെ നേർത്ത വിരലുകൾ കൊണ്ട്
ആ സ്വപ്നങ്ങളെ തഴുകണം
ആയുസ്സിന്റെ പകുതി കൊടുത്ത് അതിലൊന്നിനെയെങ്കിലും സഫലമാക്കണം...

മിഥ്യ

picture courtesy : google
അയാൾ കവിടികൾ നിരത്തികൊണ്ടിരുന്നു. വിരലുകൾ വളരെ ഭംഗിയായി ചലിപ്പിച്ചുകൊണ്ടിരിന്നു.  ആ കവിടികൾ നഖത്തുമ്പുകളോട് എന്തോ സംസാരിക്കുന്നപോലെ തോന്നി. ആ ശബ്ദവീചികൾ ആവാം അയാളുടെ സിരകളിലൂടെ പ്രവഹിച്ചു മസ്തിഷ്കത്തെ പ്രവചനകൾക്കു സജ്ജമാക്കുക. 

വിശപ്പ്

picture courtesy : google
അവൾക്കു 11 വയസു മാത്രേ ഉണ്ടായിരുന്നുള്ളു.ഞാൻ ഹൗസ് സർജൻസി ചെയ്യുന്ന കാലം.
മാതൃ ക്ഷേമ വിഭാഗത്തിലെ കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിൽ ആണ് ഞാൻ.
അന്നൊക്കെ ഗർഭിണികളെ പ്രസവിക്കാൻ വരുന്നത് കാണുമ്പോഴെ ഒരു വിഷമം വരും.

ഏകാന്തത

picture courtesy : google
ഞാൻ ഏകാന്തതയെ സ്നേഹിച്ചു തുടങ്ങിയതും..
മിഴികൾ പൂട്ടി മറ്റൊരു ലോകം
സൃഷ്‌ടിച്ചതും നിന്നെ മറക്കാനല്ല..

നീല കണ്ണുള്ള മാലാഖ

picture courtesy : google
കിടപ്പു മുറിയിലേക്ക് വേച്ച് വേച്ച് അയാൾ നടന്നു നീങ്ങുമ്പോൾ കയ്യിലുണ്ടായിരുന്ന ജോണിവാക്കർ വിസ്കിയുടെ ഒഴിഞ്ഞ കുപ്പി താഴെ വീണ് കട്ടിലിന്നടിയിലേക്ക്  ഉരുണ്ടുരുണ്ടു നീങ്ങി.

പഴയ ഓണം


picture courtesy : google

പഴയൊരു തിരുവോണം,ഓർമ്മകൾ തിരിയിട്ട
പടിപ്പുരവാതിലിൽ വന്നെത്തി നോക്കി
തുമ്പയും തുമ്പിയും ഓണനിലാവുമാ-
പൂമുഖത്തെന്നെയും കാത്തു നിന്നു.

സുഹൃത്തിനൊപ്പം

picture courtesy : google
ഒരു വലിയ യാത്ര പോവണം...
ഏറ്റവും അടുത്ത കൂട്ടുകാരനുമൊത്ത്!
അല്ലെങ്കിൽ.., ഇഷ്ടപ്പെട്ട ആളുടെ കൂടെ!
മനസ്സ് പങ്കിടാൻ കഴിയുന്ന ഒരാളുമൊത്ത്!!

തണൽ

picture courtesy : google
യാത്ര ചൊല്ലിപ്പിരിഞ്ഞീ വഴിത്താരയിൽ
തണൽ തേടിയലയുന്ന പഥിക ഞാനും!
വെയിലേറ്റു വാടിയെൻ തനു തളർന്നീ-
വഴിയറിയാതെ ഞാനുംനടന്നു ദൂരം!

ആശാരിയും പെണ്ണും

courtesy : google
"നമ്മുടെ  രമേശൻ     ശാലിനിയെ   ആദ്യമായി  കണ്ടുമുട്ടിയത്   ജോലിസ്ഥലത്ത് വെച്ചാണ്
എന്ന്  വെച്ചാൽ   ജോലിക്ക്  പോയ വീട്ടിലെ കൊച്ചിനെ  പ്രണയിച്ചു   സ്വന്തമാക്കിയെന്ന്   ചുരുക്കം ,,
രമേശനാളൊരു   നല്ല    തഴക്കവും  വഴക്കവും  വന്ന  ആശാരി  തന്നെയാണ്  
നായിക   ശാലിനിയുടെ  അച്ഛൻ  പുതിയ  വീട്   കെട്ടുന്ന  സമയം  ആ വീട്ടിലേക്ക്   മൂത്താശാരിയായ  രാമേട്ടന്റെ  കൂടെ  അവിടേക്ക്  പണിക്കു പോയതാ 
ഈ രമേശൻ  !!

Thursday, 31 August 2017

പാവം ഭാര്യ


courtesy : google
എന്റെ ഭാര്യ ഒരു പൊട്ടി ആണെന്ന് ആണ് ഞാൻ വിചാരിച്ചു കൊണ്ടിരുന്നത്.യാതൊരു പരിഷ്കാരവും ഇല്ല.! ഒരു പട്ടി കാട്ട് കാരി
സ്വന്തമായി ഒരു ഫേസ് ബുക്ക് അക്കൗണ്ട് പോലും ഇല്ലാത്തവൾ. ഞാൻ ആദ്യം കാണുമ്പോൾ മുതൽ കുറെ പുസ്തകങ്ങളും കെട്ടിപിടിച്ചു കൊണ്ട് നടക്കുക ആയിരുന്നു.

ട്രൈയിൻ യാത്ര

courtesy : google
റെയിൽവേ സ്റ്റേഷനിൽ പതിവുപോലെ നല്ലതിരക്കാണ്... ട്രയിൻ വരുമ്പോൾ തന്നെ ചാടി കയറണം അല്ലേൽ പണി പാളും നിന്നു മനുഷ്യന്റെ അടപ്പിളകും....
                     അങ്ങനെ ഓരോന്ന് ചിന്തിച്ചു നില്കുമ്പോഴേക്കും ചൂളം വിളിച്ചു ട്രെയിൻ പ്ലാറ്റ്ഫോമിലേക് വന്നു. പിന്നാലെ യാത്രക്കാരെല്ലാം കൂടി ഓടുന്നുണ്ട് സീറ്റ്‌ പിടിക്കാൻ..

                   ചിലർ ജന്നലിൽ കൂടി ബാഗും കവറും ഒക്കെ വെച്ചു സീറ്റ്‌ പിടിക്കുന്നുണ്ട്.. ഇങ്ങനെ എങ്കിലും തിക്കിത്തിരക്കി ഉള്ളിൽ കയറിപറ്റി... സൈഡ് സീറ്റ്‌ തന്നെ കിട്ടി ഭാഗ്യം...
                            ബാഗ്‌ ഒതുക്കിവെച്ചു ഇരുന്നു ഒരു കുപ്പി വെള്ളവും  വാങ്ങി... ഹാവു സമധാനം ആയി... അപോഴെകും കംപാർട്മെന്റ് ഏകദേശം നിറഞ്ഞു...
                         അപോഴാണ് രണ്ടു പെൺകുട്ടികൾ അതിൽ കയറിയത്. കണ്ടാൽ സഹോദരിമാരെ പോലുണ്ട്. അവർ സീറ്റിനുവേണ്ടി ചുറ്റും നോക്കുനുണ്ട്.... അവർ കയറിയതുമുതൽ എല്ലാപേരുടെയും കണ്ണുകൾ അവരിൽ പതിഞ്ഞു....
                        ഞാൻ ഇരുന്ന സീറ്റിൽ ഒരു തള്ളൽ... വേറൊന്നുമല്ല ആ പെൺകുട്ടികൾക്കു ഇരിക്കാൻ സ്ഥലം ഉണ്ടാക്കി കൊടുത്തതാണ്...  അതല്ലേലും അങ്ങനാണല്ലോ പെൺകുട്ടികളല്ലേ അപ്പോൾ സീറ്റ്‌ ഉണ്ടാക്കിക്കൊടുക്കും അല്ലെങ്കിൽ സ്വന്തം സീറ്റ്‌ ഒഴിഞ്ഞു കൊടുക്കും എന്താ സ്നേഹം..... !!
                             അനങ്ങാൻ കൂടി വയ്യാതെ ആയി ഇരിത്തം... ഇനി എത്ര മണിക്കൂർ ഇരിക്കാനുള്ളതാണ്.... ഒന്നെഴുന്നേറ്റാൽ ഉള്ള സീറ്റ്‌ കൂടി പോകും... പെണ്ണുങ്ങൾക്ക്‌ കയറാൻ കണ്ട കംപാർട്മെന്റ് അവർക്ക് വല്ല ലേഡീസ് കംപാർട്മെന്റിലെങ്ങാനും പോയാൽ പോരായിരുന്നോ....
                     പുറത്തെ കാഴ്ചകൾ കണ്ട്‌ അങ്ങനെ ഇരുന്നു... ഇടയ്ക്ക് എതിർസീറ്റിലോട്ട് നോകിയപോൾ എല്ലാരുടെയും കണ്ണുകൾ ആ പെൺകുട്ടികളിൽ ആണ്... ഓരോരുത്തരുടെയും നോട്ടങ്ങൾ അവരെ ചൂഴ്ന്നു തിന്നുകയാണ്.... അതിൽ പ്രായഭേതം ഇല്ലാ... ആ പെൺകുട്ടികളുടെ അച്ഛൻ ആകാൻ പ്രായമുള്ളവർ വരെ അതിലുണ്ട്...
                      കുറച്ചുപേർ അവരുടെ അടുത്തു നിൽക്കുണ്ട് അവരുടെയും നോട്ടങ്ങൾ ആ പെൺകുട്ടികളിൽ തന്നെയാണ്..... എല്ലാപേരെയും കടിച്ചു തിന്നാനുള്ള ദേഷ്യം ആ പെൺകുട്ടികളുടെ മുഖത്ത് കാണുന്നുണ്ട്... ഒന്നും പ്രതികരിക്കാതെ നിർവികാരമായ ഇരിക്കുകയാണ് ആ രണ്ടുപേരും....
                          നമ്മുടെ ലോകവും മനുഷ്യരും അങ്ങനെ ആണല്ലോ... ഇരയെ കിട്ടിയ വേട്ടപ്പട്ടികളെ പോലെ ചൂഴ്ന്നു നോക്കുകയാണ് ആ ശരീരങ്ങളെ..  നമ്മൾ സ്വന്തം അമ്മയുടെയും പെങ്ങളുടെയും കൂടെ പുറത്തു പോകുമ്പോഴേ ആ നോട്ടം നമ്മെ ചൊടിപ്പിക്കുള്ളു അല്ലേൽ ഏതോ ഒരു സ്ത്രീ അത്രേ ഉള്ളൂ എല്ലാപേർക്കും  ..  ..
                             അവരുടെ അടുത്തിരിക്കുന്ന മാന്യൻ എന്തോ ചെയ്യുന്നുണ്ട് ഇടയ്ക്ക് ആ പെൺകുട്ടി രൂക്ഷമായി അയ്യാളുടെ മുഖത്ത് നോക്കുനുണ്ട്... അതുകണ്ടിട്ടും ആരും പ്രതികരിക്കുന്നില്ല... എല്ലാപേരും അവളുടെ ശരീരം നോക്കി ആസ്വദിക്കുകയാണ്... മനസ്സുകൊണ്ട് അവരെ മാനഭംഗപ്പെടുത്തുകയാണ്.....
                        അതിപ്പോ ഒരാൾ പ്രതികരിച്ചാൽ എല്ലാപേരും അയ്യാളുടെ മെക്കത്തിട്ടു  കയറും അതുകൊണ്ടാകും ആരും പ്രതികരിക്കുന്നില്ല... ഇല്ല എനിക്കും പ്രതികരിക്കാൻ കഴിയുന്നില്ല... ഞാനും അവരെ പോലെ കാഴ്ചക്കാർ ആയിരിക്കുന്നു....
                എനിക്ക് എന്നോട് തന്നെ ഒരു പുച്ഛം തോന്നി... ഞാൻ പതിയെ കണ്ണടചിരുന്നു... താനൊന്നും കണ്ടില്ലേ എന്നപോലെ  ഒരുതരം ഒളിച്ചോട്ടം.... ഇപ്പോഴോ ഞാൻ മയങ്ങിപ്പോയി...
                    ആരോ കുലുക്കി വിളിക്കുന്നത്‌ കേട്ടാണ് പെട്ടന്ന് മയക്കത്തിൽ നിന്നുണർന്നതു.... അവർ തന്നെ ആ പെൺകുട്ടുകൾ അവർ തന്റെ അരികിൽ ഇരിക്കുന്നു...
            " ചേട്ടാ ഞങ്ങൾ ആ സൈഡിൽ ഇരുന്നോട്ടെ.. "
  അതിലൊരു പെൺകുട്ടി ചോദിച്ചു... ഞാൻ തലയാട്ടി അവരെഴുനേറ്റു സൈഡ് സീറ്റിൽ ഇരുന്നു... അവരുടെ ഒരു സൈഡ് ജന്നൽ കമ്പികൾ സംരക്ഷിച്ചോളും ഇനി ഒരു സൈഡ് അത് ഞാൻ സംരക്ഷിക്കണം അതെന്റെ ചുമതലയാണ്.....
                              ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതല്ലോ അതു ഞാൻ ശ്രദ്ധിച്ചു.... ഞാൻ കാരണം അവർക്കൊരു ശല്യം ഉണ്ടാകാൻ പാടില്ല.... എല്ലാ പുരുഷന്മാരും ഒരുപോലെയല്ല സ്ത്രീകളെ സംരക്ഷിക്കാനും ബഹുമാനിക്കാനും അറിയുന്നവരും ഉണ്ട്.... അവരെ നോട്ടംകൊണ്ടുപോലും ബുദ്ധിമുട്ടിക്കാത്തവർ ഉണ്ടന്ന് അവരും അറിയട്ടെ....
                    അവരുടെ സ്റ്റേഷൻ എത്തിയപ്പോൾ രണ്ടുപേരും ഇറങ്ങാനായി എഴുനേറ്റു... ശല്യം ചെയ്യാത്തത് കൊണ്ടാകണം നന്ദി വാക്കുപോലെ ഒന്നു പുഞ്ചിരി തന്നു  അവരിറങ്ങി...........
               

Sunday, 12 February 2017

ദളിതർ എന്ന് പ്രത്യേകം പരാമര്‍ശിക്കപ്പെടണോ?



courtesy : google   
കുറച്ചു കാലങ്ങളായി ഇന്ത്യ ഒട്ടാകെ ഉയര്ന്നു കേള്ക്കുന്ന വാക്കാണ്ദളിതർവാർത്ത ചാനലുകളും പത്രങ്ങളും ഒരുപോലെ ആഘോഷിക്കുന്ന പേര്. എന്തിനാണ് ഒരു വിഭാഗത്തെ പേരെടുത്തു പരാമർശിക്കുന്നത്? പ്രത്യേക ആനുകൂല്യങ്ങൾക്കോ

കാട് പൂക്കുന്ന നേരം...


courtesy : google

   കാലഘട്ടത്തിന്റെ രാഷ്ട്രീയമോ, ഉത്കണ്ഠകളോ സാമൂഹ്യവ്യഥകളോ ഉൾകൊള്ളുന്ന സിനിമകള്മറ്റ്ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളത്തില്നന്നേ കുറവാണ്. 2016ല്‍ 120ലധികം സിനിമകള്റിലീസ് ചെയ്തപ്പോള്ഒരേ നിലവാരത്തിൽ  നിന്നെത്തിയ നാലോ അഞ്ചോ സിനിമകള്മാത്രമാണ് രാഷ്ട്രീയം പറഞ്ഞത്.

കൊല്ലാൻ നാം ആര്?

courtesy : google


മാനവീയം വീഥി  ഓരോ ദിവസവും പുതുമകളാൽ സമ്പന്നമാണ് മൂന്നാം ദിവസത്തിലേക്ക് കടന്ന മാനവീയം തെരുവുത്സവത്തിന്റെ പ്രധാന ആകർഷണം പീപ്പിൾസ് ഫോർ അനിമൽസ്  എന്ന സംഘടനയുടെ പ്രവർത്തനമാണ്.

യാത്ര

courtesy : google


നീണ്ട യാത്ര ആയിരുന്നു നീണ്ടും വളഞ്ഞും പുളഞ്ഞും പരന്നും നീണ്ടു നീണ്ടു പോയ ഒരു യാത്ര . എന്നാണ് യാത്ര തുടങ്ങിയതെന്ന് എനിക്ക് ഓർമയില്ല എന്നാണെങ്കിലും അത് ഒരു രാത്രിയിൽ ആയിരുന്നു കറു കറു കറുപ്പ് പരന്ന ഒരു രാത്രി ഞാൻ ഒറ്റക്ക് ബസ്സ് കാത്തു നിന്നു  സന്ധ്യക്ക് ഇറങ്ങിയ മഞ്ഞ്   ഇനിയും മറഞ്ഞട്ടില്ല തണുത്ത കാറ്റ് വീശിയപ്പോൾ ദേഹം ആസകലം കുളിരു കോരി മനസ് തണുക്കാൻ സമയം തരാതെ നീണ്ട ഹോൺ മുഴക്കി ബസ്സ് വന്നു നിന്നു.

Tuesday, 31 January 2017

ദേശീയ ഗാനത്തെ അപമാനിച്ചവർ ആരാണ് ?

courtesy : google
              ഈ വർഷത്തെ IFFK നടന്ന  ടാഗോ തിയേറ്റർ Dr. ബിജുവിന്റെ  കാടുപൂക്കുന്ന നേരം എന്ന സിനിമ കാണുവാനായി എത്തിയതാണ് ഞാനും എന്റെ സുഹൃത്തുംനിർഭാഗ്യമെന്നു പറയട്ടെ ടാഗോർ‍ തിയേറ്ററിനെ ചുറ്റി നീണ്ട നിരസിനിമ കാണുവാന്‍ ഒരു നിർവാഹവുമില്ല എന്ത് ചെയ്യണമെന്നറിയാതെ സമീപത്തെ ചായക്കടയുടെ സമീപം നില്ക്കുമ്പോള്‍ പെട്ടെന്ന് താഴെ ഭാഗത്തായി ജനങ്ങളും മീഡിയക്കാരും ഓടിക്കൂടുന്നു.

മാനവീയം വീഥിയിലെത്തിയ കാക്കക്കൂട്ടം



courtesy : google

കാക്കേ കാക്കേ  കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ എന്നുറക്കെ പാടി കാണികളെ ആകെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ്  ശ്യാമും കൂട്ടരും  കാക്കയുമായി  വേദിയിൽ കയറിയത്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ഗവേഷകനായ ശ്യാമും കൂട്ടുകാരും ചന്ദ്രമതിയുടെ കാക്കയെന്ന ചെറുകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കാക്ക എന്ന നാടകം രൂപപ്പെടുത്തിയത്.

സ്വാമിവിവേകാനന്ദൻ പറഞ്ഞ കേരളം


courtesy : google

കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദൻ കേരളത്തെ വിശേഷിപ്പിച്ചത് ഏതാണ്ട് നൂറ്റാണ്ടോളം പഴക്കമുണ്ട്. സ്വാമി വിവേകാനന്ദന്കേരളം സന്ദര്ശിച്ചപ്പോള്ഇവിടെ നിലനിന്നിരുന്ന അയിത്താചാരത്തെയും സാമൂഹ്യാധഃപതനത്തെയും വിരല്ചൂണ്ടി പരിഹസിക്കുകയുണ്ടായി എന്നതാണ് നാം കേട്ടിരിക്കുന്നത്.