courtesy : google
കാലഘട്ടത്തിന്റെ
രാഷ്ട്രീയമോ, ഉത്കണ്ഠകളോ സാമൂഹ്യവ്യഥകളോ ഉൾകൊള്ളുന്ന
സിനിമകള്‍ മറ്റ്ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളത്തില്‍
നന്നേ കുറവാണ്. 2016ല്‍ 120ലധികം സിനിമകള്‍
റിലീസ് ചെയ്തപ്പോള്‍ ഒരേ നിലവാരത്തിൽ
നിന്നെത്തിയ നാലോ അഞ്ചോ സിനിമകള്‍
മാത്രമാണ് രാഷ്ട്രീയം പറഞ്ഞത്.
വര്ണ്ണ-വര്ഗ്ഗ-ലിംഗ വേര്‍തിരിവിനെ ഉള്ളില്‍പ്പേറുന്നവര്‍ നവോത്ഥാനനേട്ടങ്ങളെ നെറ്റിയില്‍ പതിച്ച സമൂഹമായി അഭിമാനം കൊള്ളുന്നതിലെ വൈരുദ്ധ്യത സമര്ത്ഥമായി അവതരിപ്പിച്ച ഒഴിവുദിവസത്തെ കളിയും, ഡിജിറ്റല്‍ കാലത്ത് സ്വകാര്യതയുടെ കവര്ച്ച പ്രമേയമാക്കിയ ലെന്സും, അനിശ്ചിതത്വങ്ങളും, തകിടംമറിച്ചിലുകളും നിഗൂഢതകളും നിറഞ്ഞ പിടികിട്ടാ തുരുത്തായി മനുഷ്യമനസ്സിനെ അവതരിപ്പിച്ച മണ്ട്രോത്തുരുത്തും ഇക്കൂട്ടത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നവയാണ്. 2017ലെ ആദ്യ റിലീസായി എത്തിയ കാട് പൂക്കുന്ന നേരം എന്ന ഡോ.ബിജു ചിത്രം ശ്രദ്ധ നേടുന്നത് സിനിമയിലെ രാഷ്ട്രീയ സൂചനകളാലും അത് വര്ത്തമാകാലത്തോട് പുലര്ത്തുന്ന സത്യസന്ധതായാലുമാണ്. നിലമ്പൂര്‍ മാവോയിസ്റ്റ് കൊലയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ സിനിമ ചര്ച്ച ചെയ്യപ്പെടേണ്ടത്.

നിരവധി രാജ്യാന്തര മേളകളില്‍
നേടിയ കയ്യടികളുടെ അകമ്പടിയിലാണ് സിനിമ തിയറ്ററുകളിലെത്തിയത്. ഡോ.
ബിജുവിന്റെ തന്നെ പേരറിയാത്തവര്‍ എന്ന
സിനിമയുടെ പ്രമേയതുടര്ച്ചയായോ, രാഷ്ട്രീയ തുടര്ച്ചയായോ കാട് പൂക്കുന്ന
നേരത്തെ വിശേഷിപ്പിക്കാം. കാടിനെയും മണ്ണിനെയും പരിസ്ഥിതിയെയും
പരിപാലിച്ച് ജീവിക്കുന്നതിന്റെ പേരിലും, അവകാശങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലവും
വംശീയമായും സാമൂഹികമായും തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ
ഇടമായി ആദിവാസി മേഖലകള്‍ മാറുന്നതിന്റെ
ഭീതിത സാക്ഷ്യമായിരുന്നു പേരറിയാത്തവര്‍. ഭരണകൂടത്തിലും ഒരു കാലത്തും
മുഖ്യപരിഗണനയാകാത്തതിനാലാണ് മണ്ണിന്റെയും കാടിന്റെയും പരിപാലകരായിരുന്നിട്ടും കാലുറപ്പിക്കാന്‍ ഒരു തുണ്ട്
ഭൂമിയില്ലാതെ കാലങ്ങളായി അവകാശങ്ങള്ക്കായി
ആദിവാസികള്ക്ക് കാത്തുനില്ക്കേണ്ടിവരുന്നതും,
ഭരണകൂടത്തിന് മുന്നില്‍ 'തല്ലിയോടിക്കുംവരെ' നില്പ്പ് തുടരുന്നതും. ചൂഷണത്തിന്റെ
എണ്ണമറ്റ ചരിത്രമുള്ള ഈ ആദിമജനതയ്ക്ക്
മേല്‍ നടക്കുന്ന ഭരണകൂട അതിക്രമങ്ങളുടെ
കലര്പ്പില്ലാത്ത കാഴ്ചയാണ്
കാട് പൂക്കുന്ന നേരം.
കാടിന് ഉടയവര്‍ പിന്നീട് ചരിത്രത്തില്‍
നിന്നും മുഖ്യധാരയില്‍ നിന്നും പുറത്തായത് എങ്ങനെയെന്ന്
അന്വേഷിച്ച സിനിമകള്‍ എണ്ണത്തില്‍ കുറവാണ്.
പി എ ബക്കറിന്റെ
കബനീനദി ചുവന്നപ്പോള്‍, മധുപാലിന്റെ തലപ്പാവ്, ജയന്‍ ചെറിയാന്റെ
പപ്പിലിയോ ബുദ്ധ തുടങ്ങിയ ചിത്രങ്ങള്‍
ഭരണകൂടം ആദിമവിഭാഗത്തോട് കാട്ടിയ വഞ്ചനകളെ മുമ്പ്
പരാമര്ശിച്ചിട്ടുണ്ട്.
കുറ്റകൃത്യത്തിന്റെ അപരഭൂമികയായി
നമ്മുടെ വാണിജ്യസിനിമയിലെ തെരുവോരങ്ങളും പുറമ്പോക്കുകളും ഉപയോഗിച്ചത് പോലെ നായകനോ നായികയോ
കൊക്കയിലേക്ക് മറിഞ്ഞാല്‍ ഒറ്റമൂലിയില്‍ ജീവന്‍
തിരിച്ചുകൊടുക്കാനുള്ള ആളുകള്‍ മാത്രമാണ് നമ്മുടെ
സിനിമയിലെ ആദിവാസി ജീവിതങ്ങള്‍. ചില
ഘട്ടങ്ങളില്‍ അര്‍ദ്ധനഗ്‌ന നൃത്തങ്ങള്‍
കൊഴുപ്പിക്കാനായുള്ള ഇടവും. സംരക്ഷകരാകേണ്ട ഭരണകൂടവും
അനുബന്ധ സംവിധാനങ്ങളും ചൂഷകരാകുന്നതിന്റെ നേര്ക്കാഴ്ചയാണ് കാട്
പൂക്കുന്ന നേരം.
No comments:
Post a Comment