Thursday, 31 August 2017

ട്രൈയിൻ യാത്ര

courtesy : google
റെയിൽവേ സ്റ്റേഷനിൽ പതിവുപോലെ നല്ലതിരക്കാണ്... ട്രയിൻ വരുമ്പോൾ തന്നെ ചാടി കയറണം അല്ലേൽ പണി പാളും നിന്നു മനുഷ്യന്റെ അടപ്പിളകും....
                     അങ്ങനെ ഓരോന്ന് ചിന്തിച്ചു നില്കുമ്പോഴേക്കും ചൂളം വിളിച്ചു ട്രെയിൻ പ്ലാറ്റ്ഫോമിലേക് വന്നു. പിന്നാലെ യാത്രക്കാരെല്ലാം കൂടി ഓടുന്നുണ്ട് സീറ്റ്‌ പിടിക്കാൻ..

                   ചിലർ ജന്നലിൽ കൂടി ബാഗും കവറും ഒക്കെ വെച്ചു സീറ്റ്‌ പിടിക്കുന്നുണ്ട്.. ഇങ്ങനെ എങ്കിലും തിക്കിത്തിരക്കി ഉള്ളിൽ കയറിപറ്റി... സൈഡ് സീറ്റ്‌ തന്നെ കിട്ടി ഭാഗ്യം...
                            ബാഗ്‌ ഒതുക്കിവെച്ചു ഇരുന്നു ഒരു കുപ്പി വെള്ളവും  വാങ്ങി... ഹാവു സമധാനം ആയി... അപോഴെകും കംപാർട്മെന്റ് ഏകദേശം നിറഞ്ഞു...
                         അപോഴാണ് രണ്ടു പെൺകുട്ടികൾ അതിൽ കയറിയത്. കണ്ടാൽ സഹോദരിമാരെ പോലുണ്ട്. അവർ സീറ്റിനുവേണ്ടി ചുറ്റും നോക്കുനുണ്ട്.... അവർ കയറിയതുമുതൽ എല്ലാപേരുടെയും കണ്ണുകൾ അവരിൽ പതിഞ്ഞു....
                        ഞാൻ ഇരുന്ന സീറ്റിൽ ഒരു തള്ളൽ... വേറൊന്നുമല്ല ആ പെൺകുട്ടികൾക്കു ഇരിക്കാൻ സ്ഥലം ഉണ്ടാക്കി കൊടുത്തതാണ്...  അതല്ലേലും അങ്ങനാണല്ലോ പെൺകുട്ടികളല്ലേ അപ്പോൾ സീറ്റ്‌ ഉണ്ടാക്കിക്കൊടുക്കും അല്ലെങ്കിൽ സ്വന്തം സീറ്റ്‌ ഒഴിഞ്ഞു കൊടുക്കും എന്താ സ്നേഹം..... !!
                             അനങ്ങാൻ കൂടി വയ്യാതെ ആയി ഇരിത്തം... ഇനി എത്ര മണിക്കൂർ ഇരിക്കാനുള്ളതാണ്.... ഒന്നെഴുന്നേറ്റാൽ ഉള്ള സീറ്റ്‌ കൂടി പോകും... പെണ്ണുങ്ങൾക്ക്‌ കയറാൻ കണ്ട കംപാർട്മെന്റ് അവർക്ക് വല്ല ലേഡീസ് കംപാർട്മെന്റിലെങ്ങാനും പോയാൽ പോരായിരുന്നോ....
                     പുറത്തെ കാഴ്ചകൾ കണ്ട്‌ അങ്ങനെ ഇരുന്നു... ഇടയ്ക്ക് എതിർസീറ്റിലോട്ട് നോകിയപോൾ എല്ലാരുടെയും കണ്ണുകൾ ആ പെൺകുട്ടികളിൽ ആണ്... ഓരോരുത്തരുടെയും നോട്ടങ്ങൾ അവരെ ചൂഴ്ന്നു തിന്നുകയാണ്.... അതിൽ പ്രായഭേതം ഇല്ലാ... ആ പെൺകുട്ടികളുടെ അച്ഛൻ ആകാൻ പ്രായമുള്ളവർ വരെ അതിലുണ്ട്...
                      കുറച്ചുപേർ അവരുടെ അടുത്തു നിൽക്കുണ്ട് അവരുടെയും നോട്ടങ്ങൾ ആ പെൺകുട്ടികളിൽ തന്നെയാണ്..... എല്ലാപേരെയും കടിച്ചു തിന്നാനുള്ള ദേഷ്യം ആ പെൺകുട്ടികളുടെ മുഖത്ത് കാണുന്നുണ്ട്... ഒന്നും പ്രതികരിക്കാതെ നിർവികാരമായ ഇരിക്കുകയാണ് ആ രണ്ടുപേരും....
                          നമ്മുടെ ലോകവും മനുഷ്യരും അങ്ങനെ ആണല്ലോ... ഇരയെ കിട്ടിയ വേട്ടപ്പട്ടികളെ പോലെ ചൂഴ്ന്നു നോക്കുകയാണ് ആ ശരീരങ്ങളെ..  നമ്മൾ സ്വന്തം അമ്മയുടെയും പെങ്ങളുടെയും കൂടെ പുറത്തു പോകുമ്പോഴേ ആ നോട്ടം നമ്മെ ചൊടിപ്പിക്കുള്ളു അല്ലേൽ ഏതോ ഒരു സ്ത്രീ അത്രേ ഉള്ളൂ എല്ലാപേർക്കും  ..  ..
                             അവരുടെ അടുത്തിരിക്കുന്ന മാന്യൻ എന്തോ ചെയ്യുന്നുണ്ട് ഇടയ്ക്ക് ആ പെൺകുട്ടി രൂക്ഷമായി അയ്യാളുടെ മുഖത്ത് നോക്കുനുണ്ട്... അതുകണ്ടിട്ടും ആരും പ്രതികരിക്കുന്നില്ല... എല്ലാപേരും അവളുടെ ശരീരം നോക്കി ആസ്വദിക്കുകയാണ്... മനസ്സുകൊണ്ട് അവരെ മാനഭംഗപ്പെടുത്തുകയാണ്.....
                        അതിപ്പോ ഒരാൾ പ്രതികരിച്ചാൽ എല്ലാപേരും അയ്യാളുടെ മെക്കത്തിട്ടു  കയറും അതുകൊണ്ടാകും ആരും പ്രതികരിക്കുന്നില്ല... ഇല്ല എനിക്കും പ്രതികരിക്കാൻ കഴിയുന്നില്ല... ഞാനും അവരെ പോലെ കാഴ്ചക്കാർ ആയിരിക്കുന്നു....
                എനിക്ക് എന്നോട് തന്നെ ഒരു പുച്ഛം തോന്നി... ഞാൻ പതിയെ കണ്ണടചിരുന്നു... താനൊന്നും കണ്ടില്ലേ എന്നപോലെ  ഒരുതരം ഒളിച്ചോട്ടം.... ഇപ്പോഴോ ഞാൻ മയങ്ങിപ്പോയി...
                    ആരോ കുലുക്കി വിളിക്കുന്നത്‌ കേട്ടാണ് പെട്ടന്ന് മയക്കത്തിൽ നിന്നുണർന്നതു.... അവർ തന്നെ ആ പെൺകുട്ടുകൾ അവർ തന്റെ അരികിൽ ഇരിക്കുന്നു...
            " ചേട്ടാ ഞങ്ങൾ ആ സൈഡിൽ ഇരുന്നോട്ടെ.. "
  അതിലൊരു പെൺകുട്ടി ചോദിച്ചു... ഞാൻ തലയാട്ടി അവരെഴുനേറ്റു സൈഡ് സീറ്റിൽ ഇരുന്നു... അവരുടെ ഒരു സൈഡ് ജന്നൽ കമ്പികൾ സംരക്ഷിച്ചോളും ഇനി ഒരു സൈഡ് അത് ഞാൻ സംരക്ഷിക്കണം അതെന്റെ ചുമതലയാണ്.....
                              ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതല്ലോ അതു ഞാൻ ശ്രദ്ധിച്ചു.... ഞാൻ കാരണം അവർക്കൊരു ശല്യം ഉണ്ടാകാൻ പാടില്ല.... എല്ലാ പുരുഷന്മാരും ഒരുപോലെയല്ല സ്ത്രീകളെ സംരക്ഷിക്കാനും ബഹുമാനിക്കാനും അറിയുന്നവരും ഉണ്ട്.... അവരെ നോട്ടംകൊണ്ടുപോലും ബുദ്ധിമുട്ടിക്കാത്തവർ ഉണ്ടന്ന് അവരും അറിയട്ടെ....
                    അവരുടെ സ്റ്റേഷൻ എത്തിയപ്പോൾ രണ്ടുപേരും ഇറങ്ങാനായി എഴുനേറ്റു... ശല്യം ചെയ്യാത്തത് കൊണ്ടാകണം നന്ദി വാക്കുപോലെ ഒന്നു പുഞ്ചിരി തന്നു  അവരിറങ്ങി...........
               

No comments:

Post a Comment