Tuesday, 31 January 2017

ദേശീയ ഗാനത്തെ അപമാനിച്ചവർ ആരാണ് ?

courtesy : google
              ഈ വർഷത്തെ IFFK നടന്ന  ടാഗോ തിയേറ്റർ Dr. ബിജുവിന്റെ  കാടുപൂക്കുന്ന നേരം എന്ന സിനിമ കാണുവാനായി എത്തിയതാണ് ഞാനും എന്റെ സുഹൃത്തുംനിർഭാഗ്യമെന്നു പറയട്ടെ ടാഗോർ‍ തിയേറ്ററിനെ ചുറ്റി നീണ്ട നിരസിനിമ കാണുവാന്‍ ഒരു നിർവാഹവുമില്ല എന്ത് ചെയ്യണമെന്നറിയാതെ സമീപത്തെ ചായക്കടയുടെ സമീപം നില്ക്കുമ്പോള്‍ പെട്ടെന്ന് താഴെ ഭാഗത്തായി ജനങ്ങളും മീഡിയക്കാരും ഓടിക്കൂടുന്നു.
 എന്താണ് കാര്യമെന്നറിയനായി ഞാനും ഓടിയെത്തിഅപ്പോളാണ് മനസിലായത് അത് ഒരു പ്രതിഷേധത്തിന്റെ തുടക്കമായിരുന്നെന്ന്ഫിലിം ഫെസ്ടിവലുമായി ബന്ധപ്പെട്ടു ദേശീയഗാനം പ്ലേ ചെയ്യുന്ന സമയം എഴുന്നേറ്റു നില്ക്കാത്തവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു നടത്തിയ പ്രകടനമാണ് അവിടെപ്രതിഷേധ ശബ്ദം ഉയര്ന്നു കേള്ക്കാംകൂടി നില്ക്കുന്നവരോട് നാളെ മുതല്‍ ദേശിയ ഗാനത്തിന് എഴുന്നേല്ക്കരുത് എന്ന് ആഹ്വാനം ചെയ്യുന്നു.അറസ്റ്റ് ചെയ്യപ്പെട്ടവരുടെ 20 എന്ന സംഖ്യ 200 ആക്കണമത്രേസത്യത്തില്‍ ആരുടെ ഭാഗമാണ് ശരിആരുടെ ഭാഗമാണ് തെറ്റ്

 ഫെസ്റ്റിവല്‍ സിനിമ കാണാന്‍ വരുന്ന ജനങ്ങളോട് സിനിമ തുടങ്ങുമ്പോള്‍ എപ്പോളും എഴുന്നേറ്റു നില്ക്കാന്‍ നിബന്ധിക്കുന്നുരാജ്യത്തോടുള്ള മതിപ്പും സ്കൂള്‍ തൊട്ടു തുടങ്ങിയ ശീലവും എല്ലമാകുമ്പോള്‍ എതൊരു പൗരനും  ശരാശരി അറിയാതെ തന്നെ എഴുന്നേറ്റു പോകുംഒരു ദിവസം ഏകദേശം 5 സിനിമ വരെ ഒരാള്ക്ക് കാണാം അപ്പോള്‍ എല്ലാം എഴുന്നേല്ക്കണംഅങ്ങിനെ 7 ദിവസം. 500 രൂപ മുടക്കി  തിയേറ്ററില്‍ എത്തുന്ന ഒരു ആസ്വാദകനെ സംബധിച്ചിടത്തോളം  ഇത് ഇത്തിരി കടുപ്പമാണ്വരുന്നത് സിനിമ കാണാനാണ് എന്ന് മറക്കരുത് ഒന്നോ രണ്ടോ മണിക്കൂറുകള്‍ ആസ്വദിച്ച് ഇറങ്ങുക എന്നതാണ് ആസ്വാദകന്റെ അവശ്യംഅതിനിടയില്‍ ഇത്തരം കടും പിടുത്തങ്ങള്‍ ആസ്വാദനത്തിന്റെ ഭംഗി കുറയ്ക്കും എന്നതില്‍ തര്ക്കമില്ലഎന്നാല്‍ ദേശിയ ഗാനത്തിന് എഴുന്നേൽക്കാതിരിക്കുന്നത് എതൊരു ദേശസ്നേഹിക്കും സഹിക്കാവുന്നതിലും അപ്പുറമാണ്സ്വയം ഒരു ഇന്ത്യകാരനെന്നും അതില്‍ അഭിമാനിക്കുന്നെന്നും സ്കൂള്‍ ജീവിതം തൊട്ടേ പറഞ്ഞു ശീലിക്കുന്നതാണ്അതിനെ ബഹുമാനിക്കേണ്ടതും അംഗീകരിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയുമാണ്ഒരു പൌരാനും രാജ്യത്തെക്കാള്‍ വലുതല്ല എന്നതും എവിടെ ഒര്മിക്കപ്പെടേണ്ടതുണ്ട്കോടതി വിധി പാലിക്കപ്പെടാനും നമ്മളോരോരുത്തരും ബാധ്യസ്ഥരാണ്ഇങ്ങനെ രണ്ടു ഭാഗത്തും നിന്ന് ചിന്തിക്കുമ്പോള്‍ പരസ്പര പൂരകങ്ങളായ കാര്യമാണിത്സത്യത്തില്‍ തെറ്റ് ആരുടെ ഭാഗത്താണ്ഉത്ഘാടന വേളയിലും സമാപന വേളയിലും മാത്രമായി ദേശിയഗാനം പരിമിതപ്പെടുതിയിരുന്നെങ്കില്‍  പ്രശ്നം ഉണ്ടാകുമായിരുന്നോതോന്നുമ്പോള്‍ തോന്നുന്നിടത്തെല്ലാം അവതരിപ്പിക്കാനുള്ളതാണോ ഓരോ പൌരന്റെയും നെഞ്ചിലെ അണയാത്ത ജ്വാലയായ ജനഗണമന എന്ന് തുടങ്ങുന്ന വരികള്  

                                 ദേശിയ ഗാനത്തിന് ഓരോ ഇന്ത്യന്‍ പൌരന്റെയും രക്തിനെ തിളപ്പിക്കാനുള്ള ശക്തിയുണ്ട്പക്ഷെ അമിതമായാല്‍ അമൃതും വിഷമാകുംഎല്ലാ ദിവസങ്ങളിലും എപ്പോളും അവതരിപ്പിക്കാനെടുത്ത തീരുമാനത്തിലെ പാളിച്ചകള്‍ തന്നെയാണ് തീര്ച്ചയായും ഇങ്ങനൊരു അവസ്ഥ ഉണ്ടാക്കിയതെന്ന് സമ്മതിക്കാതെ തരമില്ലഅടുത്ത IFFK യില്‍ എങ്കിലും ഇത്തരം ബാലിശമായ തീരുമാനങ്ങള്‍ ഉണ്ടാവില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.

No comments:

Post a Comment