Friday, 1 September 2017

അതിഥി


picture courtesy : google
ഒരു ചൂടു കട്ടന്‍ ചായയുമായി... അല്ലെങ്കില്‍ വേണ്ട ചിലപ്പോള്‍ നിസാര വല്‍ക്കരിക്കപെടും.... വാക്കുകള്‍ക്ക് ഒരു ഗാഭീര്യമില്ല.....
ആളുകള്‍ ചുമ്മാ  മറ്റുള്ളവരോട് സംസാരിക്കുന്ന പോലെ എഴുതിയാല്‍ ആരെങ്കിലും വായിക്കുമോ...
ആ ചിലപ്പോ വായിക്കുമായിരിക്കും ചിലപ്പോള്‍ കാളിയാക്കലുകളാകും ബാക്കി....
വെറുതെ എന്തിനാ.... വടി കൊടുത്ത് അടി വാങ്ങുന്നത് .....
ഇളം തെന്നലിന്‍ കുളിര്‍മയേകിയുള്ള സായാഹ്നത്തില്‍  പൂമുഖ  പുറത്തെ തൊടിയിലേക്ക് മന്ദസ്മിതം തൂകി......
ഹേയ് ഇതും വേണ്ടാ.....  ഒരു കപ്പ് ചായ കുടിച്ചതിനെ ഇങ്ങനെ വര്‍ണ്ണിച്ചാല്‍ പിള്ളേര് കളിയാക്കികൊല്ലും.... ചിലപ്പോള്‍ കാഥികനെന്ന പേരും വിഴും....
പതിവു പോലെ എന്‍റെ  സ്ഥിരമായുള്ള വരവും കാത്ത് വേസ്റ്റ് ബാസ്ക്കറ്റ് വായും തുറന്നിരിക്കുന്നുണ്ടായിരുന്നു അപകര്‍ഷതാ ബോധത്താല്‍ ഞാന്‍ തടവിലാക്കിയ  രചനകളുടെ കൂട്ടത്തിലേക്കുള്ള പുതിയ അതിഥിയെയും കാത്ത്...

No comments:

Post a Comment