picture courtesy : google
പഴയൊരു തിരുവോണം,ഓർമ്മകൾ തിരിയിട്ട
പടിപ്പുരവാതിലിൽ വന്നെത്തി നോക്കി
തുമ്പയും തുമ്പിയും ഓണനിലാവുമാ-
പൂമുഖത്തെന്നെയും കാത്തു നിന്നു.
പടിപ്പുരവാതിലിൽ വന്നെത്തി നോക്കി
തുമ്പയും തുമ്പിയും ഓണനിലാവുമാ-
പൂമുഖത്തെന്നെയും കാത്തു നിന്നു.
മഞ്ഞിൻ കണം നുണഞ്ഞാർദ്രയായ് മുക്കുറ്റി
എൻറെ പൂവാടിയിൽ നിന്ന കാലം
ഞാനുമെൻ അമ്മയും അമ്മുവും മുറ്റത്ത്
നിറമുള്ള പൂക്കളം തീർത്തിരുന്നു.
എൻറെ പൂവാടിയിൽ നിന്ന കാലം
ഞാനുമെൻ അമ്മയും അമ്മുവും മുറ്റത്ത്
നിറമുള്ള പൂക്കളം തീർത്തിരുന്നു.
ഓണവില്ലീണമിട്ടോടി വന്നെൻറെയാ-
ഊഞ്ഞാലിലാടിക്കളിച്ചിരുന്നു
മാവേലിയൂട്ടിനായ് അമ്മയൊരുക്കിയ
ഇലയടക്കെന്തൊരു സ്വാദ്!
ഊഞ്ഞാലിലാടിക്കളിച്ചിരുന്നു
മാവേലിയൂട്ടിനായ് അമ്മയൊരുക്കിയ
ഇലയടക്കെന്തൊരു സ്വാദ്!
കറുകകൾ തളിരിട്ട ഒറ്റയാൾ പാത തൻ
അറ്റത്ത് നീന്നൊരു പിൻവിളി കേട്ടു ഞാൻ
എവിടെയോ തൊടിയിലൊരോണം പുലരുന്നു
പിന്നെയും കൊതി തീരെ നിന്നെയൂട്ടാൻ...
അറ്റത്ത് നീന്നൊരു പിൻവിളി കേട്ടു ഞാൻ
എവിടെയോ തൊടിയിലൊരോണം പുലരുന്നു
പിന്നെയും കൊതി തീരെ നിന്നെയൂട്ടാൻ...
No comments:
Post a Comment