courtesy : google
മുലഞെട്ടിൻ മാധുര്യം തേടിയെൻ ആദ്യ യാത്ര,
ആട്ടിയുറക്കും തൊട്ടിലിൽ നിന്നും ചുമരിലേക്കും
പിന്നെയഛന്റെ രോമാവൃത നെഞ്ചിൻ ചൂടു തേടി
പിച്ചവെച്ചമുറ്റവും നിണമണമാർന്ന മൺതരികളും
ആട്ടിയുറക്കും തൊട്ടിലിൽ നിന്നും ചുമരിലേക്കും
പിന്നെയഛന്റെ രോമാവൃത നെഞ്ചിൻ ചൂടു തേടി
പിച്ചവെച്ചമുറ്റവും നിണമണമാർന്ന മൺതരികളും
വിദ്യ വിളങ്ങും ആലയത്തിലേക്കുളള ആദ്യ യാത്ര
ഉത്സാഹ തിമിർപ്പിന്നന്ത്യം അമ്മയെ തേടിയെൻ
മിഴിനീരണിഞ്ഞപ്പോൾ ഗുരുനാഥയുടെ തലോടൽ
ഒറ്റയ്ക്കിരിക്കുവാൻ ആദ്യം പഠിപ്പിച്ച ആത്മാലയം
മാവേറിയും ഊഞ്ഞാലാടിയും പുതുമഴ നനഞ്ഞും
ബാല്യത്തിൽ നിന്നും കൗമാരത്തിലേക്കൊരയനം
അരുതാത്തത് കാണാനും കേൾക്കാമുള്ള ത്വര
പ്രണയത്തിൻ ചെറുമുകളം വദനാബുജത്തിൽ
ബാല്യത്തിൽ നിന്നും കൗമാരത്തിലേക്കൊരയനം
അരുതാത്തത് കാണാനും കേൾക്കാമുള്ള ത്വര
പ്രണയത്തിൻ ചെറുമുകളം വദനാബുജത്തിൽ
യുക്തമായ നീതികരണത്തിന്റെ ശക്ത യൗവ്വനം
സ്വഛന്ദമായി ഒഴുകുന്ന നിറ നിള പോലെ യൗവ്വനം
നിറമാർന്ന സ്വപ്ന സാക്ഷാത്ക്കാരമീ യൗവ്വനം
പ്രിയമാനവളാൽ പുതുവിത്ത്പാകി ഭാവിയിലേക്ക്
സ്വഛന്ദമായി ഒഴുകുന്ന നിറ നിള പോലെ യൗവ്വനം
നിറമാർന്ന സ്വപ്ന സാക്ഷാത്ക്കാരമീ യൗവ്വനം
പ്രിയമാനവളാൽ പുതുവിത്ത്പാകി ഭാവിയിലേക്ക്
ദൂരെ അരുണന്റെ ആഭയടങ്ങുവാൻ നേരമതായി
ആത്മാവിലവസാന ഓർമ്മയും ചിതലരിച്ചു പോയ്
ഇനിയൊരയനം അവസാനയാത്ര ദേഹിയെ തേടി
എരിഞ്ഞടങ്ങിയ പട്ടടയിൽ ചാരം മാത്രം ബാക്കി.
ആത്മാവിലവസാന ഓർമ്മയും ചിതലരിച്ചു പോയ്
ഇനിയൊരയനം അവസാനയാത്ര ദേഹിയെ തേടി
എരിഞ്ഞടങ്ങിയ പട്ടടയിൽ ചാരം മാത്രം ബാക്കി.
No comments:
Post a Comment