Sunday, 12 February 2017

യാത്ര

courtesy : google


നീണ്ട യാത്ര ആയിരുന്നു നീണ്ടും വളഞ്ഞും പുളഞ്ഞും പരന്നും നീണ്ടു നീണ്ടു പോയ ഒരു യാത്ര . എന്നാണ് യാത്ര തുടങ്ങിയതെന്ന് എനിക്ക് ഓർമയില്ല എന്നാണെങ്കിലും അത് ഒരു രാത്രിയിൽ ആയിരുന്നു കറു കറു കറുപ്പ് പരന്ന ഒരു രാത്രി ഞാൻ ഒറ്റക്ക് ബസ്സ് കാത്തു നിന്നു  സന്ധ്യക്ക് ഇറങ്ങിയ മഞ്ഞ്   ഇനിയും മറഞ്ഞട്ടില്ല തണുത്ത കാറ്റ് വീശിയപ്പോൾ ദേഹം ആസകലം കുളിരു കോരി മനസ് തണുക്കാൻ സമയം തരാതെ നീണ്ട ഹോൺ മുഴക്കി ബസ്സ് വന്നു നിന്നു.
ബസിൽ കയറിയപ്പോൾ  മനസ്സിൽ എന്തൊക്കെയോ വേദനകൾ ഉരുണ്ടുകൂടി ഒറ്റപെട്ടപോലെ എന്തോകെയോ  നഷ്ട്ട്ടപെട്ടപോലെ ഒക്കെ . വേദനിച്ചുള്ള യാത്ര ശീലമാണ് എങ്കിലും അതൊന്നും പോലെ അല്ല ഇത് . കാരണം ഞാൻ എന്നേക്കുമായി എനിക് പ്രിയപ്പെട്ട എല്ലാം ഇട്ടെറിഞ്ഞു ഓടി പോകുകകയാണ് എങ്ങോട്ടോ.
പോകാൻ ഒരു ഇടം കണ്ടെത്തിയിട്ടില്ല എവിടെങ്കിലും ആരെങ്കിലും എന്നെ കാത്ത് നിൽക്കാനോ സുരക്ഷിതമായ ഒരു ഇടം ഒരുക്കാനോ ഇല്ല ബസ്സ് പോകുന്നിടം വരെ അപ്പോളേക്കും നേരം വെളുക്കും വെട്ട്ടം വീഴും പിന്നെ ഒന്നും പേടിക്കാൻ ഇല്ലനാണല്ലോ പൊതുവെ ഉള്ള ധാരണാ വെട്ടം വീണ് കഴിഞ്ഞാൽ പിന്നെ എല്ലാം സുരക്ഷിതം ഓർത്തപ്പോൾ തന്നെ പരിഹാസം തോന്നി.നേരം വെളുത്തുകഴിഞ്ഞാലോ?. എന്റെ യാത്രയെ പറ്റിയുള്ള പല തരം ചർച്ചകൾ ആയിരിക്കും നടക്കാൻ പോവുന്നത് അതൊക്കെ മനസ്സിൽ കണ്ട് ഇരിക്കുമ്പോളാണ് അനുരാഗിണി ഇതാ നിൻ കരളിൽ വിരിഞ്ഞ പൂക്കൾ എന്ന പാട്ട് ബസ്സിൽ ഇട്ടത് സന്ദർഭത്തിനു യോജിക്കുന്നതല്ലെങ്കിലും കണ്ണടച്ചു സീറ്റിൽ ചാരി കിടന്നപ്പോൾ വല്ലാത്ത ആശ്വാസം തോന്നി.

മധുര മനോഹരമായ ഒരു തമിഴ്നാടൻ പട്ടണം നാല് ഗോരൂപങ്ങളിലായി രാജാക്കന്മാർ അവരുടെ ഭരണ പ്രൗഢി അത്രയും നിറച്ച മധുര മീനാക്ഷി അമ്മൻ കോവിൽ. ദിവസേന ആയിരകണക്കിന് സഞ്ചാരികളെയും  ഭക്തരെയും കൊണ്ട് നിറയുന്ന അമ്പലത്തിന്റെ ഇടനാഴികളിലൂടെ നടന്നപ്പോൾ ബസ് കയറാൻ നിന്നപ്പോൾ തോന്നിയ അതേ തണുപ്പ്. ഇത്തവണ അത് ശരീരത്തിൽ അല്ല മനസിൽ. ഒരായിരം മഞ്ഞുമഴ പെയ്തു കൊണ്ടേയിരുന്നു തണുത്ത ശാന്തമായ മനസ്സോടെ താമര കുളത്തിന് അടുത്ത് ഇരുന്നപ്പോൾ ലോകത്തിലെ ഏറ്റവും സമാധാനവും സന്തോഷവും ഉള്ള ആൾ ഞാൻ ആണെന്ന് തോന്നി. ശരീരത്തിന് ഭാരം ഇല്ലാതാവുകയും ബലൂണ്പോലെ പറന്നുയരുവാൻ തോന്നുകയും ചെയ്തു .കാറ്റിൽ അഴിഞ്ഞു വീണ മുടി പാറി പറന്ന് മുഖത്തു ഇഴഞ്ഞ്തുടങ്ങിയപ്പോൾ പെട്ടന്ന് എനിക് തല മൊട്ടയടിക്കാൻ  തോന്നി മൊട്ടത്തലയിൽ തഴുകി രാമേശ്വരത്തെക്കുള്ള ബസ്സിൽ  ഇരുന്നപ്പോൾ മണാലിയിലെ തണുത്ത കാറ്റിൽ പാരാഗ്ലൈഡിന്റെ ചിറകിൽ പറന്നു പൊങ്ങാനും മൊട്ടത്തലയിൽ വീഴുന്ന മഞ്ഞു തുള്ളികൾ തീർക്കുന്ന പടങ്ങളെ സ്വപ്നംകണ്ട് ഞാൻ ഉറങ്ങി.




No comments:

Post a Comment