Friday, 1 September 2017

ആശാരിയും പെണ്ണും

courtesy : google
"നമ്മുടെ  രമേശൻ     ശാലിനിയെ   ആദ്യമായി  കണ്ടുമുട്ടിയത്   ജോലിസ്ഥലത്ത് വെച്ചാണ്
എന്ന്  വെച്ചാൽ   ജോലിക്ക്  പോയ വീട്ടിലെ കൊച്ചിനെ  പ്രണയിച്ചു   സ്വന്തമാക്കിയെന്ന്   ചുരുക്കം ,,
രമേശനാളൊരു   നല്ല    തഴക്കവും  വഴക്കവും  വന്ന  ആശാരി  തന്നെയാണ്  
നായിക   ശാലിനിയുടെ  അച്ഛൻ  പുതിയ  വീട്   കെട്ടുന്ന  സമയം  ആ വീട്ടിലേക്ക്   മൂത്താശാരിയായ  രാമേട്ടന്റെ  കൂടെ  അവിടേക്ക്  പണിക്കു പോയതാ 
ഈ രമേശൻ  !!

ശാലിനിയുടെ അച്ഛൻ സത്യേട്ടൻ  നട്ടു നനച്ചുണ്ടാക്കിയ   നല്ലൊരു ഒരു  പൂവ്   ഇടവും   വലവും  നോക്കാണ്ട് നുള്ളികൊണ്ട്  ഇങ്ങ് പോന്നു രമേശൻ ,,
പക്ഷെ  ഇന്നാ  പൂവ്  വേറെ ആരോ  അടിച്ചോണ്ട്  പോയി
അതാണീ  കഥന  കഥ !!
ശാലിനിയെയും   കൊണ്ട്  വീട്ടിനകത്തേക്ക്  വലതു കാല്  വെച്ചു  കയറികൂടാൻ  വന്നപ്പോൾ 
   "നമ്മുടെ  രമേശന്  പിന്നെ ഈ  ബദ്ധത്തിന് എതിര്  നിക്കാൻ    പോന്നോരായിട്ടാരുമുണ്ടായിരുന്നില്ല   രമേശന്റെ    വീട്ടിൽ ,,
രമേശന്   അച്ഛനില്ലാത്തത്  കൊണ്ട്   എതിർപ്പുകളോ     കടന്നു പോടാ 
പഠിക്കു പുറത്തെന്നുള്ള  തരത്തിൽ അട്ടഹാസം  മുഴക്കാനുമോ
  എനിക്കിനി   ഇങ്ങിനെ ഒരു   മകനില്ലെന്ന് ഞാൻ കരുതിക്കോളാം   എന്ന് പറയാനുമോ 
മേലിലിനി ഈ  പടി ചവിട്ടി പോകരുതെന്ന്  പറഞ്ഞു പടിയടച്ചു  പിണ്ഡം വെക്കാനുമോ  ആരും    വരില്ല   എന്ന ഉത്തമ  ബോധം  രമേശന് നല്ലോണം  ഉണ്ട് ,,
പിന്നെ  അമ്മമാർ  
അവരാദ്യം   ഒന്ന്  മൂക്കൊലിപ്പിക്കുമെങ്കിലും
പിന്നീടു  നിലവിളക്കും  ആരതിയുമായി   നിറഞ്ഞ   സങ്കടത്തോടെയാണെങ്കിലും  രണ്ടു കയ്യും  നീട്ടി  സ്വീകരിക്കും  മരുമകളെ
ഇവിടെയും  അതു തന്നെയാണ്   സംഭവിച്ചത്
രമേശനാരാ  മോൻ !!
പക്ഷെ  ശാലിനിയുടെ  അച്ഛൻ   ആളൊരു വില്ലാളി വീരനാ  ,,
സത്യൻ എന്ന് പറഞാൽ   ആരുമൊന്ന്   കിടുങ്ങും   കാരണം  പുള്ളി  പഴയൊരു  കളരി  ഗുരുക്കളാ  ,,
അതെല്ലാം   പണ്ട്   ഇന്ന്   അയാളൊരു   പല്ലു കൊഴിഞ  സിംഹമാണെന്നാണ്   ചെറുപ്പക്കാർക്കിടയിലെ   സംസാരം
ഇന്ന്  അയാളുടെ   ശൗര്യം   വാക്കുകളിൽ   മാത്രമേ  ഒള്ളു  എന്നാണു   കേൾവി !!
നമ്മുടെ   രമേശനും അതേ   കള്ളു  കുടിച്ചു  ബോധം  പോയതു   കൊണ്ടോ ??
അതോ  പല്ലു കൊഴിഞ സിംഹത്തിനെ   പേടിയില്ലാത്തത് കൊണ്ടോന്നറിയില്ല 
ഈ  വീട്ടിലെ   പൂവ്  തന്നെ പോയി  നുള്ളിയത്,,
ഇതിനെതിരെ     ആദ്യ പടിയായി  രമേശന്റെ വീട്ടിൽ വന്നു  വാക്കുകൾ കൊണ്ട്  അമ്മാനമാടി എതിർത്തു  നോക്കി  സത്യേട്ടൻ  
അതും   തൊട്ടടുത്തുള്ള  വീടുകളിലെ കുഞ്ഞുങ്ങളെ  പുറത്തേക്കിറങ്ങുവാൻ അനുവദിക്കാതെ  അച്ഛനമ്മമാർ  അവരവരുടെ വീടുകളിൽ  പൂട്ടിയിടുമാർ തരമുള്ള   തേനും  പാലുമൊഴുകുന്ന വാക്കുകൾ   കേട്ട്   തങ്ങളുടെ  മക്കളും പഠിക്കുമെന്നുള്ള  ഭയം  കാരണം !!
പക്ഷെ രമേശന്റെ  അമ്മ  തുണി പൊക്കലിൽ   തന്റെ ആ  സ്ഥാനം   ആർക്കും  വിട്ടു കൊടുക്കാതെ ഈ  പഞ്ചായത്തിൽ 
ഇന്നും   ഒന്നാം  സ്ഥാനത്ത് തുടരുന്ന  ആളായത്  കൊണ്ട്
അയാൾക്ക്‌   ആ   ദൗത്യം  വിജയിക്കാതെ അവിടെ നിന്നും  പിന്മാറേണ്ടി വന്നു ,,  
പിന്നീടയാൾ   രമേശന്റെ  നേരേ  കേസു കൊടുത്തു 
അതും  പുലിവാലായി   പക്ഷെ  കേസ് ചൈനാ   മത്താപ്പൂ പോലെ   ചീറ്റിപ്പോയി
പ്രായപൂർത്തിയായ    രമേശനും   അതേ മൊട്ടിൽ വിരിയാൻ  വെമ്പൽ കൊണ്ട് നിക്കുന്ന  ശാലിനിക്കും 
വിവാഹം ചെയ്യാനുള്ള  വിധി  അങ്ങണ്ട്  വീണു കിട്ടി !!
പക്ഷെ  ശാലിനിയുടെ  അച്ഛനാരാ  മോൻ
അയാൾ  കൊടുത്ത  കേസ്   ഏതായാലും തോറ്റങ്കിലും 
രമേശനോടുള്ള വാശിയിൽ നിന്നും 
അതുപോലെ   തന്റെ  നായർ ജാതിയിൽപ്പെട്ട  ശാലിനിയെ
ആശാരി ചെക്കൻ  കട്ടോണ്ട് പോയതിലുള്ള  വൈരാഗ്യത്തിൽ  നിന്നും പിന്മാറാൻ  അയാളൊരുക്കമല്ലായിരുന്നു ,,
അവസാനം അയാളെടുത്ത  അടവുകളിൽ  ഒന്നായ  ഒളിയമ്പുകൾ  നെയ്തു തുടങ്ങി  ആശാൻ,,
ആളെ വെച്ചു  തല്ലിക്കുക   ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുക   ഈ വക ശല്യം
കൂടി വന്നപ്പോൾ,,
നമ്മുടെ   രമേശൻ  ഒരു തീരുമാനമെടുത്തു   ഗെൾഫിൽ  പോകുക  
അവിടെ  വെച്ചു  ഇയാൾക്കൊന്നും  എന്നെ ചെയ്യാൻ കഴിയില്ലല്ലോ
ങ്ങാ ഹ   രമേശനോടാ അയാള് കളിക്കുന്നത്
അങ്ങിനെ  പ്രിയതമയെ  വിട്ടു  ഇന്തു ചൂടൻ  പടിയിറങ്ങി 
ഗെൾഫിൽ പോയി ,,
അവിടെന്ന്  ഒരു വർഷം  തികഞ്ഞില്ല   താ കേക്കുന്നു  
രമേശൻ  പുതുതായി കെട്ടുന്ന  വീടിന്റെ
പണിക്കു വന്ന  ബംഗാളിയുമായി   മൊബൈലിൽ  ചാറ്റ്  ചെയ്തു  ചാറ്റ്  ചെയ്തു  അവസാനം   രമേശനെ ചീറ്റ്  ചെയ്തു   ബംഗാളിയുടെ കൂടെ  കൽക്കത്തക്ക്  ചീറ്റി  എന്ന് !!!!
                                 

No comments:

Post a Comment