Friday, 1 September 2017

തണൽ

picture courtesy : google
യാത്ര ചൊല്ലിപ്പിരിഞ്ഞീ വഴിത്താരയിൽ
തണൽ തേടിയലയുന്ന പഥിക ഞാനും!
വെയിലേറ്റു വാടിയെൻ തനു തളർന്നീ-
വഴിയറിയാതെ ഞാനുംനടന്നു ദൂരം!

ഇനിയുമേറെ ദ്ദൂരം താണ്ടുവാനുണ്ടെന്ന്
ഉൾക്കാമ്പിലേതോ നിമന്ത്രണമോ?
പല വഴിതാ ണ്ടുന്ന മനുജ ജന്മത്തിലീ
വ്യഥയെന്തിനായെന്നതറിയുകില്ല ....
ഈ യാത്ര തൻ ലക്ഷ്യമെന്തെന്നറിയാതെ
ഉഴറി നീങ്ങുന്നൊരീ വഴിയിൽ ഞാനും!
മഴ വീണും വെയിൽ കൊണ്ടു മിപ്പാത -  ദുർഘടമറിയാമതെങ്കിലും പോകുന്നു ഞാൻ !
കൂടെയാരുണ്ടീ വഴിവക്കിലൊരു കൂട്ടു -
തേടുവാൻ നേടുവാനാരുമില്ല!
ജന്മമേകിപ്പിരിഞ്ഞെന്നോ മറഞ്ഞവർ
കൂടെപ്പിറന്നാർദ്ര സ്നേഹം പകർന്നവർ!
ആരോരുമില്ലെന്റെ കൂട്ടി നിന്ന് !
ഞാൻ തനിച്ചാണെന്ന സത്യമറിഞ്ഞുള്ളിൽ
ഏറെക്കരഞ്ഞു വൃഥാ വഴിയിൽ!!
ഈ വഴി പോയവർ ആരും തിരികെ വരികി
ല്ലയെന്നും ഞാനറിഞ്ഞു: '''
ഏകാകിയാ മെ ന്റെ യാത്ര നിനച്ചിട താണെന്നസത്യവും
ഉൾക്കൊണ്ടു ഞാൻ!
ഒടുവിലീ വഴിവക്കിലുതകം നടന്നു പോൽ
മുക്തമായ് ഈ ജന്മസാഫല്യമായ് !
ഋതു ഭേദമൊക്കെയും മാറി മറഞ്ഞുവോ
കുയിൽ പാടുമീ ണ ങ്ങൾ മാഞ്ഞു പോയോ?
മാകന്ദവാസന്ത സങ്കീർത്തനങ്ങളിൽ നവഭാവ കുസുമങ്ങൾ വിരിഞ്ഞ ട ർ ന്നു ....
അജ്ഞാനമാകും ഘനാന്ധകാരത്തിൽ
നിന്നൊരു മുക്തി മാത്രം
കൊതിക്കുന്നു ഞാൻ!
കാലമേ നിൻ കൈകളിൽ നാം മനുഷ്യരോ
ഒരു കളിപ്പാവയായ് ത്തീരുന്നുവോ?
ഏകാകിയാ മെ ന്റെ യാത്രയിലൊരു -
പുനർജന്മമുണ്ടെങ്കിൽ ഞാനാശിച്ചു പോയ്!!
സുകൃതജന്മത്തിൻ സുഖം നേടുവാനായി
പുനരയന മുണ്ടെങ്കിൽ സാഫല്യമായ്!!

No comments:

Post a Comment