Tuesday, 31 January 2017

മാനവീയം വീഥിയിലെത്തിയ കാക്കക്കൂട്ടം



courtesy : google

കാക്കേ കാക്കേ  കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ എന്നുറക്കെ പാടി കാണികളെ ആകെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ്  ശ്യാമും കൂട്ടരും  കാക്കയുമായി  വേദിയിൽ കയറിയത്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ഗവേഷകനായ ശ്യാമും കൂട്ടുകാരും ചന്ദ്രമതിയുടെ കാക്കയെന്ന ചെറുകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കാക്ക എന്ന നാടകം രൂപപ്പെടുത്തിയത്.
മാനവീയം വീഥിയിലെ പുസ്തകോത്സവത്തിനു ഇത്  വേറിട്ടൊരു അനുഭവമായിരുന്നു. പണം മലയാളിയുടെ സംസ്കാരത്തെയും പൊതുബോധത്തെയും എങ്ങനെയൊക്കെ മാറിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞു വെയ്ക്കാൻ ആക്ഷേപഹാസ്യനാടകത്തിനു കഴിഞ്ഞു
      ഒരു വ്യവസായ പ്രമുഖന്റെ ഭാര്യ മരണവും ശേഷചടങ്ങുകളുമാണ് നാടകത്തിന്റെ ഇതിവൃത്തം. പണം ഉണ്ടെങ്കിൽ എന്തും ഏതും വിലക്ക് വാങ്ങിക്കാൻ കഴിയുമെന്നും അതുവഴി പ്രശസ്തി കൂടുമെന്നും വിശ്വസിക്കുന്ന വ്യവസായപ്രമുഖൻ തന്റെ ഭാര്യയുടെ മരണവും അനന്തരചടങ്ങുകളും ഒരു തരത്തിൽ ആഘോഷമാക്കിമാറ്റുകയാണ്. പാശ്ചാത്യ സംസ്കാരത്തിൽ വളർന്ന് ആദ്യമായി കേരളത്തെയും മുത്തച്ഛനേയും കാണാനെത്തുന്ന കൊച്ചുമകനെന്ന കഥാപാത്രം നമുക്ക് ചുറ്റുമുള്ള അനേകം കുട്ടികളുടെ പ്രതിഫലനം കൂടിയാണ്
സ്വന്തം മണ്ണും സംസ്കാരവും ഒന്നും ഉൾക്കൊള്ളാതെ മറ്റെന്തിലൊക്കെയോ ആകൃഷ്ടരായി ഓടുന്ന ഒരു തലമുറയ്ക്ക് നേരെ  നീളുന്ന ചൂണ്ടുവിരൽ കൂടിയാണ്. കാക്കയെ വാങ്ങാൻ കിട്ടുമോ എന്ന അമേരികൻ കൊച്ചുമകന്റെ ചോദ്യത്തിന്   ലഭിക്കുന്ന മറുപടി "കാക്ക കറുപ്പല്ലേ വെളുത്ത കാക്കയായിരുന്നുവെങ്കിൽ വാങ്ങിക്കാൻ കിട്ടിയേനെ" എന്നാണ്. ഒരറ്റ സംഭാഷണത്തിൽ നമുക്ക് കറുപ്പിനോടുള്ള വൈമുക്യം തുറന്നുകാട്ടുന്നു
ശ്യാം കണ്ണൻമൂല എന്ന കലാകാരൻ സാധാരണകാർക്ക് അവരുടെ കഴിവുകൾ വിളിച്ചുപറയാനുള്ള വേദി തുറന്നുകൊടുക്കുകയാണ് ഇതുവഴി.      

No comments:

Post a Comment