picture courtesy : google
കാലങ്ങളായി ചെയ്തു പോന്ന തൊഴിലും സാമ്പത്തികവും വിദ്യാഭ്യാസവും അളവുകോലായി മാറിയപ്പോൾ മനുഷ്യൻ ദളിതനായി. കുടിയേറി വന്നവരും ആ വിഭാഗത്തിൽ ചേർക്കപ്പെട്ടു.
വൈരുധ്യങ്ങൾ അവിടെയും തീർന്നില്ല, സമ്പന്നരും പണ്ഡിതരും അവരെ ചവിട്ടു പടികളാക്കി. രാജഭരണ കാലഘട്ടങ്ങളിൽ വർണ്ണം തിരിഞ്ഞു, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു, നീചവർഗ്ഗമായി; പിന്നീടു വന്ന തലമുറകളും അങ്ങനെ ജീവിക്കാൻ വിധിക്കപ്പെട്ടു നിർബന്ധിതമായി തന്നെ.
പക്ഷെ കാലങ്ങൾക്കിപ്പുറം സ്വതന്ത്ര ഭാരതത്തിൽ ദളിതർ എന്ന വിഭാഗത്തിൽ പെടുത്തി അവരെ, അവരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ചില വ്യക്തി താല്പര്യങ്ങളും. അവർ ആഗ്രഹിക്കുന്നു ദളിതർ എന്ന ഒരു വിഭാഗം നില നിൽക്കണമെന്ന് കാരണം ഇത്തരത്തിലുള്ള വിഭാഗങ്ങള്‍ ആണ് പലരുടെയും നിലനില്പിനാവശ്യം.
നിഭാഗ്യമെന്നു പറയട്ടെ ചാനലുകളുടെയും പാത്രമാധ്യമങ്ങളുടെയും ശ്രോതക്കളിൽ വർദ്ധനവുണ്ടാക്കാനും അവരെ നിലനിർത്താനും ദളിതർ എന്നൊരു ടാഗ് ലൈനും ചേര്‍ത്ത് സെൻസേഷൻ ന്യൂസ് ഉണ്ടാക്കാനും ശ്രമിക്കുന്നു. ജനിച്ചു വീഴുന്ന കാലം തൊട്ടേ ദളിതൻ എന്ന പേര് കേട്ട് വളരുന്ന ഒരു കുട്ടി സ്വയം മനസ്സിൽ വിശ്വസിക്കുന്നു ഈ സമൂഹതത്തിലെ വെറുക്കപ്പെട്ട അവഗണിക്കപ്പെട്ട ഒരു വിഭാഗത്തിലാണ് താനെന്ന്.
No comments:
Post a Comment