Friday, 1 September 2017

പ്രയാണം

courtesy : google
വാല്മീകങ്ങൾ പ്രയാണമാരംഭിച്ചിരിക്കുന്നു
ചവിട്ടി മെതിച്ച പാദങ്ങളിലാണ് തുടക്കം
പ്രകമ്പനം കൊള്ളിച്ച പാതകളിൽ നിന്നാരെങ്കിലും ചിരിക്കുണ്ടാകും
അരക്കെട്ടടുക്കുമ്പോൾ വേഗത കുറവാണവയ്ക്കു..
വിശപ്പില്ലേ..?

നിന്റ മക്കൾ നിന്നെ വിട്ടകന്ന വേഗതയില്ലാന്നു  അവയിലാരോ പരിഹസിച്ചു..
എന്തിനെയും ദഹിപ്പിക്കുന്ന എന്റ ദഹനവ്യവസ്ഥകളെ കാർന്നു തിന്നവ മുന്നേറുകയാണ്..
നീ വസിക്കുന്ന ഹൃദയമാവും ലക്ഷ്യം..
ഞാൻ ഹൃദയം കഠിനമാക്കി..
തുളച്ചു കയറി അവ നിമിഷത്തിൽ
പഞ്ചേന്ദ്രിയങ്ങളും ഭക്ഷണമാവുകയാണ്..
ഓർമകളെ പേറുന്ന തലച്ചോറും തീർന്നു..
ഞാനില്ലാതാവുകയാണ്
എന്‍റെ യാത്രയുടെ അവസാനമാണിത്..
ഒരു അണുവിൽ നിന്ന്‌ വാല്മീകങ്ങളുടെ വിസർജ്ജനമായി മണ്ണിൽ ലയിക്കുകയാണ്.

No comments:

Post a Comment