Sunday, 12 February 2017

ദളിതർ എന്ന് പ്രത്യേകം പരാമര്‍ശിക്കപ്പെടണോ?



courtesy : google   
കുറച്ചു കാലങ്ങളായി ഇന്ത്യ ഒട്ടാകെ ഉയര്ന്നു കേള്ക്കുന്ന വാക്കാണ്ദളിതർവാർത്ത ചാനലുകളും പത്രങ്ങളും ഒരുപോലെ ആഘോഷിക്കുന്ന പേര്. എന്തിനാണ് ഒരു വിഭാഗത്തെ പേരെടുത്തു പരാമർശിക്കുന്നത്? പ്രത്യേക ആനുകൂല്യങ്ങൾക്കോ
അതോ താഴ്ന്ന ജാതി എന്ന് ഉയർത്തിക്കാട്ടി പൊതു സമൂഹത്തിൽ നിന്ന് മാറ്റി നിര്ത്തപ്പെടാനോ? അതുമല്ലെങ്കിൽ ഒരു വർഗീയത സൃഷ്ടിച്ചെടുക്കണോ? അതോ ചില താല്പര കക്ഷികള്ക്ക് കച്ചവട താല്പര്യങ്ങൾ മുൻനിർത്തി ബലിയാടാക്കാനോ? ദളിതർ എന്ന വിഷയത്തിൽ എത്രത്തോളം ആധികാരികമായി പറയാനാവും എന്നറിയില്ല
പക്ഷെ ചിലതുണ്ട് എല്ലാവര്ക്കും അറിയാവുന്നതും എന്നാൽ പുറമെ പറയാൻ ശ്രമിക്കാതെ ഉള്ളിൽ മാത്രം ഒതുക്കി വയ്ക്കുന്ന ഒരുപാട് യാഥാർഥ്യങ്ങൾ. ദളിതർ എന്നൊരു ജനവിഭാഗത്തെ ദൈവം സൃഷ്ടിച്ചതല്ല, അത് മനുഷ്യർ തന്നെ പണിതുയർത്തിയ ഒരു വേലിയാണ്‌. ഏതു മതഗ്രന്ഥം പഠിച്ചാലും മനസിലാകുന്ന കാര്യം അതിലെല്ലാം മനുഷ്യന്റെ പൂർവികത ഒരു സ്ത്രീയിൽ നിന്നും ഒരു പുരുഷനിൽ നിന്നുമാണ്. അതല്ല ശാസ്ത്രീയമായ അവലോകനമാണ് ഉൾക്കൊള്ളുന്നതെങ്കിൽ ഡാർവിന്റെ പരിണാമ സിദ്ധാന്തവും ശ്രദ്ധേയമാണ്. പറഞ്ഞ ഒരിടത്തു പോലും ദളിതൻ എന്ന നാമം ഉപയോഗിക്കപ്പെടുന്നില്ല. പിന്നെങ്ങനെ ദളിതൻ





   ഒരിക്കൽ പോലും ആരും ദളിതൻ എന്ന് വിളിച്ചില്ലെങ്കിൽ, ഒരു മാധ്യമവും പേര് ചേർത്ത് പറഞ്ഞു അധിക്ഷേപിച്ചില്ലെങ്കിൽ ഒരു സര്ക്കാര്പേപ്പറും അവന്റെ ജാതി ആവശ്യപ്പെടുന്നില്ല എങ്കില്അവൻ ഒരിക്കലും താൻ ദളിതനാണെന്നോ അധകൃത വിഭാഗമെന്നോ ഉള്ള തോന്നലിലേക്കു വീഴില്ലാരുന്നു. ദളിതൻ എന്നത് ഒരു അന്തസ്സായി ആരും കൊണ്ട് നടക്കുന്നത് കണ്ടിട്ടില്ല. നായർ, നമ്പൂതിരി,പിള്ള എന്ന പോലെ പറയന്‍, പുലയന്‍, എന്ന് തുടങ്ങിയ പദങ്ങള്പേരിനൊപ്പം വായിച്ചു കേട്ടില്ല, അതില്നിന്ന് തന്നെ മനസിലാക്കാം ദളിതന്പോലുള്ള പ്രയോഗങ്ങള്അഭിനന്ദിക്കാനാണോ അപമാനിക്കാനാണോ ഉദ്ദേശിക്കുന്നത് എന്ന്. ദളിതന്എന്ന് മുദ്ര കുത്തപ്പെട്ട ഒരാളും പേരിനൊപ്പം ജാതിപ്പേര് ചേർക്കുന്നില്ല. സ്വന്തം പേരിനൊപ്പം ചേർക്കാനാഗ്രഹിക്കാത്ത പേര് അവരിൽ അടിച്ചേൽപ്പിക്കാൻ ആർക്കാണ് തിടുക്കം?, ആർക്കാണ് അങ്ങനെ വിളിച്ചില്ലേൽ ഉറക്കം കിട്ടാത്തത്?, എല്ലാവര്ക്കും അറിയാം അത്തരം പ്രയോഗങ്ങള്നടത്തുന്നവര്തന്നെയാണ് മുതലെടുപ്പുകാര്എന്ന്. അത്തരം സ്ഥാപനങ്ങളും വ്യക്തികളുമല്ലേ തച്ചുടക്കപ്പെടേണ്ടത്. ഓരോ ദിവസവും അതിജീവനത്തിനായി കഷ്ടപ്പെടുന്ന ഇവരെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ചൂഷണം ചെയ്ത് ജീവിക്കുന്നത് അവരല്ലേ? "ദളിതൻ ദളിതൻ" എന്ന നാമം ഒരു വിഷം പോലെ താഴെത്തട്ടിലെ ജനങ്ങൾക്ക്മേൽ കുത്തി വെക്കുന്നതും അവരല്ലേ. ചില മനുഷ്യാവകാശ സംഘടനകൾ താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരു പരിധിക്കപ്പുറം ഉയർത്തിക്കൊണ്ടു വരാൻ അവർക്കും കഴിയുന്നില്ല

   താഴെക്കിടയിലുള്ള ജനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ എപ്പോളും ഉയർത്തിക്കാട്ടി അവരേക്കുറിച്ചു പരിതപിക്കുന്ന സമൂഹവും മാധ്യമങ്ങളും ദളിതൻ എന്ന് എടുത്തു പറഞ്ഞു കൂടുതൽ അപമാനിക്കുന്നു. പെരുമ്പാവൂരില്ജിഷ കൊല്ലപ്പെട്ടപ്പോള്ദളിത്യുവതി കൊല്ലപ്പെട്ടു എന്ന് വാര്ത്തനല്കിയതു കൊണ്ടാണോ ജനങ്ങള് വാര്ത്തകണ്ടത്? യുവതി കൊല്ലപ്പെട്ടു എന്ന് പറഞ്ഞാലും അത് ശ്രദ്ധിക്കുക തന്നെ ചെയ്യും, പിന്നെന്തിനീ അനീതി? മാത്രമല്ല നായരും ഈഴവനും നമ്പൂതിരിയും ഇവിടെ അക്രമിക്കപ്പെടുന്നുണ്ട്. അതിൽ എത്ര പേരെ ജാതിപ്പേര് ചേർത്ത് വാർത്തയാക്കുന്നുണ്ട്? സ്വന്തം കാര്യങ്ങൾ വരുമ്പോൾ വേദനിക്കുന്നുണ്ടല്ലേ ? ആർക്കും എവിടേം കുത്തി നോവിക്കാനുള്ളവരാണോ ജാതി വ്യവസ്തയിൽ താഴെയായവർ? ഇന്ത്യക്കു സ്വാതന്ത്രം കിട്ടി വർഷങ്ങൾ എത്ര കഴിഞ്ഞു? ജാതി വ്യവസ്ഥ ഇപ്പോൾ ഇല്ല, ഇപ്പോൾ എല്ലാവര്ക്കും സമത്വം ആണെന്ന് പറയുന്നു ഭരണകൂടം എന്തിനു ജനന സർട്ടിഫിക്കേറ്റ് മുതൽ ജാതി കോളം ചോദിക്കുന്നു? ദളിതന്എന്ന് വിശേഷിപ്പിക്കാന്ശ്രമിക്കുന്ന പത്രങ്ങള്ക്കും ചാനലുകള്ക്കും മേല്കടുത്ത നിലപാടുകള്കൊണ്ട് വരാന് ഭരണ വ്യവസ്ഥിതിക്കു കഴിയുമോ? ഇനിയെങ്കിലും ദളിതര്എന്ന പ്രയോഗം ഒഴിവാക്കിക്കൂടെ? അവരും മനുഷ്യര്അല്ലെ? അവര്ക്കിഷ്ടമില്ലാത്ത അനാവശ്യ അലങ്കാരങ്ങള്എന്തിനു അവരുടെ പേരിനോട് ചേര്ത്ത് വായിക്കുന്നു? അവരെയും മനുഷ്യരായി  കാണൂ ദളിതനായല്ല.



No comments:

Post a Comment