Friday, 1 September 2017

തിരക്ക്

courtesy : google
വിനായകചതുർത്തീടെ ഘോഷയാത്ര  പ്രമാണിച്ച ഇന്ന്  ടൗണില്  ഭയങ്കര  ബ്ലോക്കർന്നു . ബ്ലോക്കുന്നു പറഞ്ഞ ഒടുക്കത്തെ ബ്ലോക്ക്  . പാലസ് റോഡിലെ  മ്മടെ  കല്യാണിനു  മുന്നില്  ഓരോ  ഓട്ടോക്കാരന്റെയും  ദയക്കായി  ഞാൻ  നോക്കി നോക്കി  നിന്നു . എവടെ ?? ഒരാൾക്കും നോ  കാരുണ്യം .

അവസാനം  മൊത്തം  മൂടിപ്പുതച്ചു  വെയിലിനെ  തോൽപ്പിക്കാൻ  ഇറങ്ങിയ  ഒരു  സുന്ദരിച്ചേച്ചീടെ  സ്‌കൂട്ടിടെ   പിന്നില്  ചാടി  കയറി  ( ആദ്യം ബസ്‌ കാണണതെവിടെയാണോ അവിടെ  ഇറങ്ങികൊളാന്നു  ഉറപ്പുകൊടുത്താർന്നു ) ഞങ്ങളങ്ങനെ  ചുറ്റിവളഞ്ഞു  40 മിനിറ്റുകൊണ്ട് അങ്ങ്  പടിഞ്ഞാറേകോട്ടല് എത്തി . കിട്ടിതോ ഒരു  താമരശ്ശേരി  ഫാസ്റ്റ് പാസ്സഞ്ചർ .  സാധാരനിലും ഇരട്ടികൊടുക്കണം  ന്നാലും  കയറി . കുത്തിത്തിറക്കി  പിന്നിൽനിന്നും  മുന്നിലെത്തി . രണ്ടു  പേരുടെ  നടുവിലായി കിട്ടിയ  സീറ്റിനെ സ്നേഹത്തോടെ  നോക്കി . അങ്ങനെ  പൈസേം കൊടുത്തു കണ്ണടച്ച്  കിടന്നു
" പൊന്നിട്ട പെട്ടകം പൂത്തില്ലേ  അത് തന്നതെനിക്കി മുത്തല്ലേ "
കണ്ണ്  തുറന്ന്  നോക്കിപ്പോ   എന്റെ  ഉറക്കം നഷ്ട്ടപെടണ്ടാന്ന്‌ കരുതി ബാഗിനുള്ളിൽ കയ്യിട്ടു കാര്യമായിട്ട് ഫോണ്  തിരയാണു അടുത്തിരിക്കണ  ചേച്ചീ . അവരതെടുത്തു  രണ്ടു നിമിഷം ചെവിയോട്  ചേർത്ത്  ശേഷം  മറുപടിപറഞ്ഞു " അയ്യോ  എന്റെ  കുഞ്ഞേ !  മോള്  പേടിക്കാതെ  അമ്മയിപ്പോ എത്തും  . അതു വരെ  മോള്  വാതിലുപൂട്ടി  കട്ടിലിനടിയിലിരുന്നോ , 'അമ്മ  വന്നിട്ട് തുറന്ന  മതി .വിളിച്ചിട്ട്  തുറക്കാതെയാകുമ്പോ ആരുമില്ല എന്നുകരുതി  പൊയ്ക്കോളും."  ഇത്രയും പറഞ്ഞിട്ട് കണ്ടക്ടറിനോട് ചോയ്‌ക്ക വളാഞ്ചേരിയെത്താൻ ഇനി എത്രദൂരം ഉണ്ട് ? . ഇനിയും  ഇത്ര ദൂരമോ?.
ഞാനൊന്നും മിണ്ടിയില്ല . സ്വന്തം മകളുടെ  ജീവനോ മാനത്തിനോ  എന്തോ  സംഭവിക്കാൻ പോകുന്നു  എന്ന്  പേടിച്ചു  ഓരോ  നിമിഷവും  മുന്നിലിരുന്നുരുകുന്ന ഒരമ്മ . ദൂരെ  കട്ടിലിനടിയിൽ ഇരുട്ടിൽ  ശ്വാസംപോലും അനക്കമുണ്ടാക്കാതെ അമ്മയെയും  കാത്തിരിക്കുന്ന രണ്ടുകുഞ്ഞിക്കണ്ണുകൾ ! . കയ്യിൽ വീണകണ്ണുനീർത്ഥിള്ളികൾ  എന്നോട് പറഞ്ഞു  അവൾ നിയാണ് . " ഒരു വാതിലിനപ്പുറം അപകടത്തെ  മണക്കുന്ന പെണ്ണ് ' .
എഴുപതു  വർഷത്തിനപ്പുറവും ഒന്നുറക്കെ  ചിരിക്കാൻ  പോലും  കഴിയാത്തവൾ.
കൊന്നുകളഞ്ഞേക്കുക , നിന്റെ  ബാല്യത്തെ  സ്വപ്നങ്ങളെ പ്രതീക്ഷകളെ  ശിഥിലമാക്കാൻ വരുന്ന ആ കൈകളെ വെട്ടിമാറ്റുക !
സർവം  സഹയായ ഭൂമിക്കുമാത്രമമല്ല . എല്ലാം  തകർത്തെറിയുന്ന കൊടുങ്കാറ്റിനും . പേര് പെണ്ണിന്റെ തന്നെയാണ് .

No comments:

Post a Comment