picture courtesy : google
ഒരു ഉയര്‍ന്ന ഹിന്ദു നടക്കുന്ന വഴിയില്‍ കൂടെ ഒരു താഴ്ന്ന ജാതിക്കാരനായ ഹിന്ദുവിന് നടന്നുകൂടാ. സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ വരുമ്പോള്‍ ഇന്നത്തെ കേരളമല്ലായിരുന്നു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്ന പ്രദേശങ്ങളായിരുന്നു.
തിരുവിതാംകൂര്‍ ഒരു നവോത്ഥാന പ്രസ്ഥാനത്തെ വരവേല്‍ക്കുന്ന സമയമായിരുന്നു അത്.
ശ്രീ നാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠാ നിവര്‍ത്തന പ്രസ്ഥാനം, മലയാളി മെമ്മോറിയല്‍ ഇങ്ങനെ തുടങ്ങി പല സാമൂഹ്യ ഉയര്‍ത്തെഴുന്നേല്‍പ്പുകളുടെയും കാലഘട്ടമായിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവര്‍ണസമുദായങ്ങള്‍ക്ക് വിദ്യാഭ്യാസവും മറ്റും ലഭിക്കുന്ന കാലഘട്ടമായിരുന്നു. മഹാരാഷ്ട്രയില്‍ ദളിത് വിഭാഗങ്ങള്‍ കഴുത്തില്‍ ചിരട്ടയും അരയില്‍ ചൂലും കെട്ടിത്തൂക്കിയാണ് നടന്നിരുന്നത്. അദ്ദേഹം ഭ്രാന്താലയം എന്ന് അന്ന് വിളിച്ച മദ്രാസോ? ഇന്നും അയിത്തം നിലനില്‍ക്കുന്ന എത്രയോ പ്രദേശങ്ങളുണ്ട്.
25 ശതമാനം ജാതിയുടെ നികൃഷ്ടതകളില്‍ നിന്നും അവര്‍ണ വിഭാഗങ്ങള്‍ കൂട്ടത്തോടെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതും അദ്ദേഹം ഇവിടെ വരുന്നതിന് മുമ്പ് മലബാര്‍ പ്രദേശത്ത് 30,000 പുലയര്‍ ഇസ്ലാം മതം സ്വീകരിച്ചതുമൊക്കെ അദ്ദേഹത്തെ വ്യാകുലപ്പെടുത്തിയിരിക്കാം. അതുകൊണ്ടാണോ കേരളത്തിലെ മതപരിവര്‍ത്തനം 'കേരളം ഒരു ഭ്രാന്താലയം' എന്ന് വിളിക്കുന്നതിന് പ്രേരകമായതെന്ന് സംശയിക്കാം.
No comments:
Post a Comment