Thursday, 31 August 2017

പാവം ഭാര്യ


courtesy : google
എന്റെ ഭാര്യ ഒരു പൊട്ടി ആണെന്ന് ആണ് ഞാൻ വിചാരിച്ചു കൊണ്ടിരുന്നത്.യാതൊരു പരിഷ്കാരവും ഇല്ല.! ഒരു പട്ടി കാട്ട് കാരി
സ്വന്തമായി ഒരു ഫേസ് ബുക്ക് അക്കൗണ്ട് പോലും ഇല്ലാത്തവൾ. ഞാൻ ആദ്യം കാണുമ്പോൾ മുതൽ കുറെ പുസ്തകങ്ങളും കെട്ടിപിടിച്ചു കൊണ്ട് നടക്കുക ആയിരുന്നു.
ഇപ്പോഴും അത് തന്നെ
അല്ലെങ്കിൽ എന്റെ അച്ഛന്റെ വാലിൽ തൂങ്ങി നടക്കുന്നത് കാണാം. അച്ഛൻ ഒരു ഗൗരവക്കാരൻ ആണ്. പൊതുവെ നമ്മളോടോക്കെ ഒരു ചാക്കോ മാഷ് നയം. പക്ഷെ ഇവളെങ്ങനെയോ ചാക്കോ മാഷിന്റെ ഗുഡ് ബുക്കിൽ കേറി പറ്റിയിട്ടുണ്ട്
ഇനി ഇതും ഇല്ലേൽ അമ്മേടെ കൂടെ പോയിരുന്നു , പണ്ട് പൂച്ച കിണറ്റിൽ പോയതും, അമ്മേടെ കോഴിയെ ആരോ കട്ടോണ്ട് പോയതും കേട്ട് വികാരാധീനയായി  നിൽക്കുന്ന കാണാം.
പിന്നെ അമ്മ പറയുന്ന പതിനെട്ടാം നൂറ്റാണ്ടിലെ കഥ കേട്ട് തല അറഞ്ഞു ചിരിക്കുന്നതും. വേറെ ആരെയും അതിനു കിട്ടാത്ത കൊണ്ടാണ് അമ്മക്കും അവളോട് ഇഷ്ടം
പണ്ട് വാൾ എടുത്തതാണ് ഈ പറഞ്ഞ രണ്ടു പേരും!!!പക്ഷെ ഈ ലുട്ടാപ്പി , കുട്ടൂസനേം , ഡാക്കിനിയെം എങ്ങനെയോ കുപ്പിയിൽ അടച്ചു
ഒരു അനിയത്തി ഉള്ളതിനാണെൽ എന്നോട് മിണ്ടാൻ നേരം ഇല്ല. പക്ഷേ അവളോട് എത്ര നേരം വേണമെങ്കിലും വള വളാന്ന് പറയുന്നത് കാണാം. ആ വല്ല സ്ത്രീ വിഷയങ്ങളും ആയിരിക്കും ! ആർക്കറിയാം
ഞാൻ എന്ത് ചെയ്യുന്നു , ആരോട് മിണ്ടുന്നു എന്നൊന്നും ചോദിച്ചു ഉടക്കിന് വരാത്ത ഇവൾ എന്തൊരു പാവം എന്നും ഞാൻ കരുതി
ഇടക്കിടക്ക് അവളെനിക് എണ്ണയിട്ടു കൈയും കാലും തലയും തിരുമ്മി തരും! കാര്യ സാധ്യത്തിന് ഉള്ള പ്രകടനങ്ങൾ!!
ഒരു ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്ന എനിക്ക് അവളെ കൊണ്ട് കാല് പിടിപ്പിക്കാൻ മോഹം.
ഒന്ന് സോപ്പിടാൻ എന്താ വഴി എന്ന് ആലോചിച്ചു ഫേസ് ബുക്കിൽ കുത്തി ഇരിക്കുമ്പോൾ ആണ്
എന്റെ തലയിൽ വെട്ടം ഉദിച്ചത്. ഇങ്ങു വാടി നിന്നെ ഞാൻ ഫേസ് ബുക്ക് നോക്കാൻ പഠിപ്പിച്ചു തരാം എന്ന് പറഞ്ഞു
ഞാനേ ഇപ്പൊ വരാം. അമ്മ ഒരു കൂട്ടം പറഞ്ഞോണ്ടിരിക്കവാ അത് കഴിഞ്ഞു വരാമെന്നു മറുപടി വന്നു.
ഹം!! കെട്ടിയോനെ ഉപേക്ഷിച്ചു അമ്മായി അമ്മേടെ വാലിൽ തൂങ്ങി നടക്കുന്ന മഹാപാപി!!
കുറച്ചു കഴിഞ്ഞു അവൾ വന്നു. ഇനി കുറ്റം പറയാൻ പാടില്ല. കാല് പിടുത്തം കഴിയുന്ന വരെ സൂക്ഷിക്കണം!!
ഞാനവളെ അടുത്തിരുത്തി എങ്ങനെ ആണ് അക്കൗണ്ട് തുറക്കുന്നതെന്നും നോക്കുന്നതെന്നും കാണിച്ചു കൊടുക്കുന്ന വ്യാജേന കാൽ പൊക്കി അവളുടെ മടിയിൽ വെച്ചു
ഐഡിയ ഫലിച്ചു. നിങ്ങളുടെ കാൽ തിരുമ്മട്ടെ ഞാൻ എന്ന് ഇങ്ങോട്ട്
ചോദിക്കുന്നു. ഹോ എന്റൊരു ബുദ്ധി!!!
നിനക്ക് കൈ വേദനിക്കും വേണ്ട എന്ന് ഞാൻ. അത് സാരമില്ലെന്നു അവൾ. എന്താണെലും അന്ന് ഞാൻ സുഖമായി കിടന്നു ഉറങ്ങി.
ഒരു രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ , അവളെ എന്നോട് ഒരു ചോദ്യം. അതെ നിങ്ങൾ ഈ ഫേസ് ബുക്കിൽ കഥ ഒക്കെ എഴുതാറുണ്ടല്ലേ??
ഞാൻ ഒന്ന് പൊങ്ങി. എന്റെ സൃഷ്ടി കണ്ട ഏതോ അവളുടെ കൂട്ടുകാരി അഭിപ്രായം പറഞ്ഞിട്ടുണ്ടാകണം
ഉണ്ടല്ലോ എന്തേ..
എഴുതുന്നത് ഒക്കെ കൊള്ളാം . പക്ഷെ എന്ന് കരുതി , ഇൻബോക്സിൽ ഏതേലും പെണ്ണുമായി മിണ്ടിയാൽ ഉണ്ടല്ലോ!!!
അവൾ കണ്ണുരുട്ടി
ഹേ ഞാൻ അങ്ങനെ ചെയ്‌യോോടി???!!
ഞാൻ മുഖത്ത് പരമാവധി നിഷ്കളങ്ക ഭാവം വരുത്താൻ ശ്രമിച്ചു!
ഹും!! പുരുഷൻ അല്ലെ വർഗം!!! ആർക്കറിയാം!
ഞാൻ ചുവടു മാറ്റി പിടിച്ചു. നീ ചുമ്മാ കാര്യം അറിയാതെ ഓരോന്ന് പറയല്ലേ
എനിക്കങ്ങനെ ഒന്നും അറിയില്ല എന്ന് നിങ്ങൾ കരുതണ്ട!!!
അവൾ ഇന്ന് ഒരുങ്ങി തന്നെ ആണ്. മയം കൊണ്ട് കാര്യം നടക്കില്ല.
'"ദേ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ ആമി പോയി കിടന്നു ഉറങ്ങാൻ നോക്ക്"
ഫേസ് ബുക്ക് എന്താന്ന് പോലും അറിയാത്ത നിന്നോടാര ഇതൊക്കെ പറഞ്ഞു തരുന്നെ??
പണ്ടേ നിന്റ്റെടുത് ഞാൻ പറഞ്ഞതാ നിന്റെ കൂട്ടുകാർ ഒന്നും ശരി അല്ലെന്നു. നാളെ കാണട്ടെ നാലെണ്ണം പറയുന്നുണ്ട്
ഇത്രയും കേട്ടതെ അവൾ കട്ടിലിൽ നിന്ന് ചാടി എണീറ്റു
അതെ മനുഷ്യ എന്റെ കൂട്ടുകാരെ ചുമ്മാ കുറ്റം പറയല്ലേ!! അവളുടെ ഭാവം മാറി
നിങ്ങൾ കേസ് കുന്തം എന്നൊക്കെ പറഞ്ഞു നടക്കുമ്പോൾ എനിക്ക് അവരെ ഉള്ളു
ഞാൻ പിന്നേം മായപെട്ടു
അല്ല പിന്നെ നീ പിന്നെന്താ പെട്ടന്ന് ഇങ്ങനെ പറയാൻ?? ഇനി അവൾ വല്ലതും പറഞ്ഞോ? ഫേസ് ബുക്ക് ഞൊണ്ടി നടക്കുന്ന അനിയത്തി ആയിരുന്നു ഞാൻ ഉദേശിച്ചത്!
ഇനി ആ കൊച്ചിനെ പോയി മേക്കിട്ട് കേറിക്കോണം!! അവളുടെ ഭാവം പിന്നേം മാറി
ഞാൻ തുറിച്ചു നോക്കികൊണ്ട് ഇരുന്നു
അതെ നിങ്ങൾ കൂടുതൽ ലവൾ,  ദിവൾ, എന്നൊന്നും ആലോചിക്കേണ്ട!! ഞാൻ തന്നെ കണ്ടു പിടിച്ചതാ
ഞാൻ ഞെട്ടി
എങ്ങനെ??!!!
നിങ്ങൾ അല്ലെ ഫേസ് ബുക്ക് നോക്കാൻ എന്നെ പഠിപ്പിച്ചത്?? നിങ്ങളുടെ അകൗണ്ട് ഞാൻ എന്റെ ഫോണിൽ ഡൗൺ ലോഡ് ചെയ്തു വെച്ചിട്ടുണ്ട്!!!||
ഹെന്റെ ദൈവമേ ഇവളാണോ പൊട്ടി!!!!
അതോ ഞാൻ പൊട്ടനോ!!!

No comments:

Post a Comment