കേരളം ഒരു ഭ്രാന്താലയം
എന്ന് സ്വാമി വിവേകാനന്ദൻ കേരളത്തെ
വിശേഷിപ്പിച്ചത് ഏതാണ്ട് നൂറ്റാണ്ടോളം പഴക്കമുണ്ട്.
സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍
ഇവിടെ നിലനിന്നിരുന്ന അയിത്താചാരത്തെയും സാമൂഹ്യാധഃപതനത്തെയും വിരല്ചൂണ്ടി പരിഹസിക്കുകയുണ്ടായി
എന്നതാണ് നാം കേട്ടിരിക്കുന്നത്.
നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-സാഹിത്യ നേതാക്കളെല്ലാം ഒരു മടിയും കൂടാതെ മേല്വാക്ക് ഓര്മ്മിപ്പിക്കാറുണ്ട്.
നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-സാഹിത്യ നേതാക്കളെല്ലാം ഒരു മടിയും കൂടാതെ മേല്വാക്ക് ഓര്മ്മിപ്പിക്കാറുണ്ട്.
നരേന്ദ്രനാഥ്
ദത്ത് എന്ന സന്യാസി 1892ല്‍
തിരുവിതാംകൂര്‍ സന്ദര്‍ശിച്ചു. ഇതുവഴി
അദ്ദേഹം കന്യാകുമാരിയില്‍ എത്തി. അവിടെ നിന്നും
ബോംബെയിലേക്ക് പോയി. തിരുവിതാംകൂറില്‍ എത്തുമ്പോള്‍
29 വയസായിരുന്നു പ്രായം. ഇന്ത്യയുടെ ഏതാണ്ട്
എല്ലാ ഭാഗങ്ങളും സന്ദര്ശിച്ചാണ്
ഇവിടെയെത്തിയത്. തിരുവനന്തപുരത്തുവെച്ച് അന്നത്തെ രാജാവ് മൂലം
തിരുനാളുമായി സംഭാഷണം നടത്തി. രാജകുടുംബം
ഇന്നും ആ സന്ദര്‍ശനം ഒരു
വലിയ അനുഭവമായി കാത്തുസൂക്ഷിക്കുന്നുണ്ട്.
ഈ പരിതസ്ഥിതിയില്‍ അദ്ദേഹം
കേരളം ഭ്രാന്താലയം എന്നുവിളിക്കാന്‍ ധൈര്യപ്പെടുമായിരുന്നോ?
good think
ReplyDelete