courtesy : google
മാനവീയം വീഥി ഓരോ ദിവസവും പുതുമകളാൽ സമ്പന്നമാണ് മൂന്നാം ദിവസത്തിലേക്ക് കടന്ന മാനവീയം തെരുവുത്സവത്തിന്റെ പ്രധാന ആകർഷണം പീപ്പിൾസ് ഫോർ അനിമൽസ് എന്ന സംഘടനയുടെ പ്രവർത്തനമാണ്.
നാടൻ നായകുട്ടികളുടെ പ്രതിരോധ കുത്തിവെയ്പ്പുകളും ആരോഗ്യ പരിചരണങ്ങളും നൽകി താല്പര്യം ഉള്ളവർക്ക് വിതരണം ചെയ്യുകയാണ് ഇവർ. ഒപ്പം തന്നെ ഇന്ത്യൻ നായ് വർഗങ്ങളുടെ സവിശേഷതകളെകുറിച്ചുള്ള ബോധവൽക്കരണവും നടത്തുന്നു. സംഘടനയുടെ അഭിപ്രായം അനുസരിച് നമ്മുടെ കാലാവസ്ഥക്ക് ഇണങ്ങിയ നാടൻ ഇനങ്ങളുടെ സ്നേഹവും അനുസരണയും ശ്രെധേയമാണ്. ഭക്ഷ്യയോഗ്യമായ മാലിന്യങ്ങൾ തെരുവിൽ വലിച്ചെറിയുന്നതും ഉത്തരവാദിത്വം ഇല്ലാതെ ഉടമസ്ഥർ അഴിച്ചു വിടുന്ന നായ്ക്കൾ വഴിയുള്ള പ്രജനനത്തിലൂടെയും വീടുകളിൽ ജനിക്കുന്ന നായ് കുഞ്ഞുങ്ങളെ തെരുവുകളിൽ ഉപേക്ഷിക്കുന്നതിലൂടെയുമാണ് തെരുവ് നായ്ക്കൾ വർധിക്കുന്നത്.

തെരുവ്നായ്ക്കൾ ഉണ്ടാവാതിരിയ്ക്കാനും പേവിഷബാധ നിയന്ത്രിക്കുവാനും നായ്ക്കളെ കൊല്ലുന്നതല്ല പരിഹാരം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു . തെരുവ്നായ്ക്കളുടെ വന്ധീകരണവും പ്രതിരോധ കുത്തിവെയ്പ്പും കാര്യമായി നടപ്പിലാക്കിയാൽ മാത്രമേ തെരുവ് നായ്ക്കളുടെ വർദ്ധനവ് ഒരു പരിധി വരെ തടയാനാവു.
തെരുവിലേക്ക് ഇറങ്ങി വന്ന കലയും കലാകാരന്മാരും പുസ്തകങ്ങളും ചേർന്ന് സർഗാദ്മഗതയുടെയും പുത്തൻ അനുഭവങ്ങൾ നൽകിയ മാനവീയം തെരുവുത്സവത്തിൽ വേറിട്ട് നിൽക്കുന്നതാണ് ഈ ഉദ്യമം.സങ്കര ഇനം നായ്ക്കളെ വളർത്തുകയും നാടൻ നായ്ക്കളെ തഴയുകയും ചെയ്യുന്ന മനോഭാവം മാറ്റുവാനും തെരുവ് നായ്ക്കളുടെ വർദ്ധനവ് തടയാനും പേവിഷബാധ നിയന്ത്രിക്കാനും ജനങ്ങൾക്കും സർക്കാരിനും തന്നെ മാർഗനിർദ്ദേശങ്ങൾ ആണ് പീപ്പിൾസ് ഫോർ അനിമൽസ് നൽകുന്നത്.
No comments:
Post a Comment